
കൊച്ചി: കൊച്ചിയിൽ ഡിപി വേൾഡ് നടത്തുന്ന അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ (ഐസിടിടി) 2025 ജൂണിൽ 81,000 ടിഇയു (ഇരുപത് അടിയ്ക്ക് തുല്യ യൂണിറ്റുകൾ) കൈകാര്യം ചെയ്തുകൊണ്ട് അതിന്റെ പ്രവർത്തനത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു.
2025 മെയ് മാസത്തേക്കാൾ 35% വർദ്ധനവാണ് ഈ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ മെച്ചപ്പെട്ട ട്രാൻസ്ഷിപ്പ്‌മെന്റ് നടത്തുന്നതിൽ ഈ ടെർമിനലിനുള്ള ശേഷിയും പ്രകടനത്തിലെ സുസ്ഥിരമായ കാര്യക്ഷമതയും പ്രതിഫലിപ്പിക്കുന്നതാണ് ഈ നേട്ടം.
2025 ജൂണിൽ, നിരവധി മദർ ഷിപ്പുകൾ ഉൾപ്പെടെ 54 കപ്പലുകൾ ഡിപി വേൾഡ് കൊച്ചിൻ വിജയകരമായി കൈകാര്യം ചെയ്തു. തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന മെയിൻലൈൻ സേവനങ്ങളുമായി കൊച്ചി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
2025 ജൂണിൽ 81,000 ടിഇയു കൈകാര്യം ചെയ്യുക എന്ന നേട്ടത്തിലെത്തിയത്, ഡിപി വേൾഡ് കൊച്ചിയിലും അതിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങളിലും ഉപഭോക്താക്കൾ അർപ്പിക്കുന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ഡിപി വേൾഡ് കൊച്ചി, പോർട്ട്‌സ് ആന്റ് ടെർമിനൽസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ദിപിൻ കയ്യത്ത് പറഞ്ഞു.
ഏറ്റവും ഉയർന്ന ആവശ്യകതയുള്ള സമയങ്ങളിൽ പോലും തടസ്സമില്ലാത്ത പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നത്തിനായി ടെർമിനലിന്റെ വൈദ്യുതശേഷി 3 എംവിഎയിൽ നിന്ന് 5 എംവിഎയായി ഉയർത്തിയിട്ടുണ്ട്.
യാർഡ് ഉപകരണങ്ങളുടെ പൂർണ്ണമായ വൈദ്യുതീകരണം വഴി കാർഗോ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന കാർബൺ ബഹിർഗമനം ഗണ്യമായി കുറച്ചത്, ഉപഭോക്താക്കൾക്ക് സുസ്ഥിരതയിലൂന്നിയ മികച്ച നേട്ടം നൽകുന്നു.