ഇന്ത്യയുടെ വ്യവസായ മേഖലയിൽ വൻ കുതിപ്പ്; കോർ സെക്ടർ വളർച്ച 7.9% ◆ പുനരുപയോഗ ഊർജ വിതരണം വേഗത്തിലാക്കാൻ ‘ഗ്രീൻ എനർജി കോറിഡോർ-III’ പദ്ധതിയുമായി കേന്ദ്ര സർക്കാർ ◆ ഫുഡ് ഡെലിവറി, റൈഡ് പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് പെൻഷനും ഇൻഷുറൻസുമായി കേന്ദ്രം ◆ ഇന്ത്യയുടെ മിഡിൽ ഈസ്റ്റ് എണ്ണ ഇറക്കുമതി യുദ്ധത്തിന് മുൻപുള്ള നിലയിലേക്ക് ◆ ഇന്ത്യയുടെ ഒപ്റ്റിക്കൽ ഫൈബർ കയറ്റുമതി 483 മില്യൺ ഡോളറിലെത്തി ◆

കൊച്ചി വാട്ടർ മെട്രോയിലെ യാത്രക്കാർ 79 ലക്ഷം കടന്നു

കൊച്ചി: പൂജാവധി ദിനങ്ങളിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ച് കേരളത്തിന്റെ യാത്രാസംസ്കാരത്തിൽ വേറിട്ട അനുഭവമാകുന്ന കൊച്ചി വാട്ടർ മെട്രോ. ഒക്ടോബർ 20-ാം തീയതി മഹാനവമി ദിനത്തിൽ മാത്രം 15,507 പേരാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്തത് ഹൈക്കോർട്ട് – ഫോർട്ട്കൊച്ചി റൂട്ടിലാണ്. വിജയദശമി ദിനമായ ഒക്ടോബർ 21-ന് 11,074 പേരും സർവീസ് ഉപയോഗപ്പെടുത്തി.

വാട്ടർ മെട്രോയുടെ ചരിത്രത്തിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന റൈഡർഷിപ്പ് രേഖപ്പെടുത്തിയത് 2025 ഡിസംബർ 28-ലെ ക്രിസ്മസ്-പുതുവത്സര സീസണിലാണ്; അന്ന് 17,050 ആളുകളാണ് യാത്ര ചെയ്തത്.

2023 ഡിസംബർ 31-ന് 16,162 പേരും 2025 ഡിസംബർ 27-ന് 15,518 പേരും യാത്ര ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത് ഈ പൂജ അവധിക്കാണ്.

2023 ഏപ്രിലിൽ വാട്ടർ മെട്രോ സർവീസ് ആരംഭിച്ചത് മുതൽ ഇതുവരെ (ഒക്ടോബര്‍ 22) ആകെ 79,29,051 പേരാണ് വാട്ടർ മെട്രോ പ്രയോജനപ്പെടുത്തിയത്. നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും യാത്രാശീലങ്ങളിൽ വാട്ടർ മെട്രോ എത്രത്തോളം സ്വാധീനം ചെലുത്തി എന്നതിന്റെ തെളിവാണ് ഈ ഉയർന്ന കണക്കുകൾ.

കൊച്ചിയുടെ കായലോര ഭംഗി ആസ്വദിച്ച് സുരക്ഷിതമായും വേഗത്തിലും ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുന്നത് നഗരഗതാഗത രംഗത്ത് വലിയൊരു മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

X
Top