ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

ഡിഎച്ച്എല്‍ 8000 ജീവനക്കാരെ പിരിച്ചുവിടുന്നു

ജര്‍മ്മന്‍ ലോജിസ്റ്റിക് ഭീമനായ ഡിഎച്ച്എല്‍ 8000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. പോസ്റ്റ് ആന്റ് പാഴ്‌സല്‍ ജര്‍മ്മനി ഡിവിഷനിലാണ് പിരിച്ചുവിടൽ നടപ്പാക്കുക. വാര്‍ഷിക പ്രവര്‍ത്തന ലാഭത്തില്‍ 7.2 ശതമാനം ഇടിവ് നേരിട്ട പശ്ചാത്തലത്തിലാണ് കമ്പനിയുടെ തീരുമാനം.

ഇതിലൂടെ 108 കോടി ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് ഡിഎച്ച്എല്‍ കണക്കുകൂട്ടുന്നത്. മൊത്തം തൊഴില്‍ശേഷിയുടെ ഒരു ശതമാനത്തിലധികം പേരെയാണ് പുതിയ തീരുമാനം ബാധിക്കുക.

നിര്‍ബന്ധിത പിരിച്ചുവിടലുകള്‍ക്ക് പകരം ജീവനക്കാരെ ഘട്ടംഘട്ടമായി കുറച്ച് ഇത് നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് സിഇഒ ടോബിയാസ് മേയര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ലോകമെമ്പാടുമുള്ള 220 ലധികം രാജ്യങ്ങളിലായി ഏകദേശം 602,000 ആളുകളാണ് കമ്പനിയുടെ കീഴില്‍ ജോലി ചെയ്യുന്നത്. പോസ്റ്റ് ആന്റ് പാഴ്‌സല്‍ ജര്‍മ്മനി യൂണിറ്റില്‍ 1,90,000 ജീവനക്കാരുണ്ട്.

X
Top