ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆ നിരക്ക് വർധന തുടരുമെന്ന സൂചനയുമായി റിസർവ് ബാങ്ക് ◆ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆

ധനലക്ഷ്മി ബാങ്കിന് വായ്പയിലും നിക്ഷേപത്തിലും നേട്ടം

തൃശൂർ: സ്വകാര്യബാങ്കായ ധനലക്ഷ്മി ബാങ്കിന്റെ മൊത്തം ബിസിനസ് (Total Business) നടപ്പുവർഷം ജൂലൈ-സെപ്റ്റംബർപാദ കണക്കുപ്രകാരം 25,000 കോടി രൂപയ്ക്ക് മുകളിലെത്തി.

മുൻവർഷത്തെ സമാനപാദത്തിലെ 24,128 കോടി രൂപയിൽ നിന്ന് 6.30% ഉയർന്ന് 25,649 കോടി രൂപയായാണ് മൊത്തം ബിസിനസ് മെച്ചപ്പെട്ടതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്ക് വ്യക്തമാക്കി.

മൊത്തം നിക്ഷേപം (Total Deposit) 13,817 കോടി രൂപയിൽ നിന്ന് 14,631 കോടി രൂപയായി; വളർച്ച 5.89%. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ/CASA) നിക്ഷേപം 7.97% വർധിച്ച് 4,633 കോടി രൂപയായി. കഴിഞ്ഞവർഷത്തെ സെപ്റ്റംബർപാദത്തിൽ ഇത് 4,291 കോടി രൂപയായിരുന്നു.

മൊത്തം വായ്പകൾ (Gross Advances) 11,018 കോടി രൂപയാണ്. 10,311 കോടി രൂപയിൽ നിന്ന് 6.86 ശതമാനമാണ് വളർച്ച. സ്വർണപ്പണയ വായ്പകളിൽ (Gold Loan) മികച്ച വളർച്ചയും ബാങ്ക് സ്വന്തമാക്കി.

2023-24 സെപ്റ്റംബർപാദത്തിൽ സ്വർണ വായ്പകൾ 2,596 കോടി രൂപയായിരുന്നു. ഇക്കുറി അത് 29.93% കുതിച്ച് 3,373 കോടി രൂപയിലെത്തി.

X
Top