ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

ന്യൂഡൽഹി: ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന്റെ രണ്ടാംഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ജൂലൈ 20 മുതല്‍ 23 വരെ ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളിലെയും സാങ്കേതിക വിദഗ്ധര്‍ പങ്കെടുത്തു.

ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, ഉത്ഭവ നിയമങ്ങള്‍, സാങ്കേതിക വ്യാപാര തടസ്സങ്ങള്‍, ബൗദ്ധിക സ്വത്തവകാശം, കസ്റ്റംസ് നടപടിക്രമങ്ങള്‍, വ്യാപാരം സുഗമമാക്കുക തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചകളില്‍ പ്രധാനമായും ഉള്‍പ്പെട്ടത്. അഭിപ്രായവ്യത്യാസങ്ങള്‍ കുറയ്ക്കാനും പൊതുവായ ധാരണയിലെത്താനുമുള്ള ശ്രമങ്ങളാണ് ഈ ഘട്ടത്തില്‍ നടന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു.

വിവിധ മേഖലകളില്‍ ഇന്ത്യയും ഇസ്രായേലും പരസ്പര സഹകരിക്കുന്ന സാമ്പത്തിക ശക്തികളാണെന്നും, നിര്‍ദിഷ്ട എഫ്ടിഎ ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കാനും സാമ്പത്തിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരവുമായ ഒരു സ്വതന്ത്ര വ്യാപാര കരാര്‍ എത്രയും വേഗം യാഥാര്‍ഥ്യമാക്കാന്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും പ്രസ്താവനയില്‍ പറയുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ആകെ ചരക്ക് വ്യാപാരത്തിന്റെ മൂല്യം 3.93 ബില്യണ്‍ യുഎസ് ഡോളറായിരുന്നു.

X
Top