അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

വന്‍ മുന്നേറ്റവുമായി കേരള ബാങ്ക്

തിരുവനന്തപുരം: സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് ആരംഭിച്ച കേരള ബാങ്കിന്‍റെ ആകെ ബിസിനസ് 1,01,204.41 കോടി രൂപയില്‍ നിന്ന് ഇപ്പോള്‍ 1,28,697 കോടി രൂപയിലെത്തി. 27,492.59 കോടി രൂപയുടെ വളര്‍ച്ച രേഖപ്പെടുത്തി. കേരളത്തിലെ ബാങ്കുകളില്‍ ബിസിനസ് അടിസ്ഥാനത്തില്‍ കേരള ബാങ്ക് അഞ്ചാം സ്ഥാനത്താണ്.

കഴിഞ്ഞ വര്‍ഷം 7.700 കോടി രൂപയുടെ വളര്‍ച്ച ബാങ്ക് രേഖപ്പെടുത്തി. ഇത് കേരള രൂപീകരണത്തിനുശേഷമുളള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചയാണെന്നു കേരള ബാങ്ക് പ്രസിഡന്‍റ് പി. മോഹനന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ മൊത്തം ബാങ്കിംഗ് ബിസിനസിന്‍റെ ഏഴു ശതമാനം മാര്‍ക്കറ്റ് ഷെയര്‍ കേരള ബാങ്കിലാണ്.

ബാങ്കിന്‍റെ ആരംഭകാലത്ത് 59 വായ്പാ സ്‌കീമുകള്‍ ആണ് ഉണ്ടായിരുന്നത്. വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് പുതിയ സ്‌കീമുകള്‍ ആരംഭിച്ച ഇപ്പോള്‍ 81 സ്‌കീമുകളിലായി വായ്പാ വിതരണം നടത്തുന്നുണ്ട്. ഇതില്‍ കൃഷിയുമായി ബന്ധപ്പെട്ട് കെസിസി ക്ഷീരമിത്ര, ഫിഷറീസ് വായ്പകളും പ്രവാസികള്‍ക്കായുള്ള വായ്പകളും ഉള്‍പ്പെടുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം 33,900 കോടി രൂപയുടെ വായ്പാവിതരണം നടത്തി. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 43 ശതമാനം വര്‍ധനയാണ്.

എംഎസ്എംഇ വായ്പകളില്‍ 5,596 കോടി രൂപ ബാക്കി നില്‍പുണ്ട്. ഇത് മൊത്തം വായ്പയുടെ 12 ശതമാനമാണ്. കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് 3005 കോടി രൂപ 51,300 യൂണിറ്റുകള്‍ക്കായി വായ്പ വിതരണം ചെയ്തു. ഇതുവഴി 75,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ബാങ്കിന്‍റെ മൊത്തം വായ്പകളില്‍ 24 ശതമാനവും കാര്‍ഷിക മേഖലയിലെ വിവിധ വായ്പാ പദ്ധതികളിലൂടെ വിതരണം നടത്തിയതാണ്.

കേരള ബാങ്ക് രൂപീകരണത്തിനുശേഷം ആകെ ഡെപ്പോസിറ്റ് 61,017.59 കോടി രൂപയില്‍ നിന്നും 75,457 കോടി രൂപയായും വായ്പ 40,186.82 കോടി രൂപയില്‍ നിന്നും 53,240 കോടി രൂപയായും വര്‍ധിച്ച് ആകെ ബിസിനസില്‍ 27,492.59 കോടി രൂപയുടെ വര്‍ധനവുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇതില്‍ സ്വര്‍ണ പണയ വായ്പയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 6,000 കോടി രൂപയിലധികം വര്‍ധന വരുത്തികൊണ്ട് ഇപ്പോള്‍ വായ്പാ ബാക്കിനില്‍പ് 12,400 കോടി രൂപയായിട്ടുണ്ട്. കേരള ബാങ്ക് വൈസ് പ്രസിഡന്‍റ് ടി.വി. രാജേഷ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം. ചാക്കോ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റോയ് ഏബ്രഹാം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

X
Top