രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നുകണ്ടെയ്നർ നീക്കത്തിൽ കൊച്ചിൻ തുറമുഖത്തിന് റിക്കാർഡ് കുതിപ്പ്പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്ബ്രിക്സ് ഉച്ചകോടിക്ക് ഒരുങ്ങി ദില്ലി; അംഗരാജ്യങ്ങളുടെ പ്രധാന സെഷൻ ശനിയാഴ്ചവികസന പദ്ധതികളുടെ ഏകോപനത്തിന് ‘റൗണ്ട് ടേബിൾ കോൺഫറൻസ്’ സംഘടിപ്പിക്കാൻ കേരളം

ടാറ്റക്ക് പിന്നാലെ ഗോദറേജ് ക്യാപിറ്റലും സ്വര്‍ണ വായ്പാ രംഗത്തേക്ക്

ടാറ്റ ക്യാപിറ്റലിനു പിന്നാലെ ഗോദറേജ് ഗ്രൂപ്പും സ്വര്‍ണപണയ വായ്പാ രംഗത്തേക്ക് എത്തുന്നു. ആന്ധ്രപ്രദേശില്‍ നിന്നുള്ള കനകദുര്‍ഗ ഫിനാന്‍സിനെ ഏറ്റെടുത്തുകൊണ്ടാണ് ഗോദറേജ് ക്യാപിറ്റലിന്റെ ഭാഗമായ ഗോദറേജ് ഫിനാന്‍സ് സ്വര്‍ണപണയ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. കമ്പനിയുടെ ആദ്യ ഏറ്റെടുക്കലാണിത്. ഉപഭോക്തൃ ധനകാര്യ മേഖലയിലെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ആന്ധ്രയിലെ ശാന്തിറെഡ്ഡി ശ്രീമന്‍ നാരായണ, ശാന്തി റെഡ്ഡി ജയപ്രകാശ് നാരായണ ചൗധരി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയെ 117.50 കോടി രൂപയ്ക്കാണ് ഏറ്റെടുക്കുന്നത്. 2026 സെപ്റ്റംബറോടെ ഇടപാട് പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഗോദറേജ് ക്യാപിറ്റല്‍ ഓഹരിവിപണിയെ അറിയിച്ചു.

സ്വര്‍ണ പണയ-വാഹന വായ്പാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മൊത്തം ആസ്തി 278 കോടി രൂപയാണ്. 2031-ഓടെ ഒരു ലക്ഷം കോടി രൂപയുടെ ആസ്തി മാനേജ്‌മെന്റ് കൈവരിക്കുകയും 10 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുകയും ചെയ്യുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

കനകദുര്‍ഗ ഫിനാന്‍സിന്റെ ഗോള്‍ഡ് ലോണ്‍ ബിസിനസിന് നിലവില്‍ 280 കോടി രൂപയുടെ ആസ്തി, ഏകദേശം 12,000 ഉപഭോക്താക്കള്‍, ആന്ധ്രാപ്രദേശിലുടനീളം 54 പ്രവര്‍ത്തന ശാഖകള്‍, കൂടാതെ 250 ഓളം പരിചയസമ്പന്നരായ ജീവനക്കാരുമുണ്ട്. ഇതിലൂടെ ഗോദറേജ് ക്യാപിറ്റലിന് ഈ ബിസിനസ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും ശക്തിപ്പെടുത്താനും സാധിക്കുമെന്ന് കമ്പനി അറിയിച്ചു.

X
Top