17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായിരാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നു

ദീപക് ഛാബ്രിയ ഫിനോലെക്‌സ് കേബിൾസ് മേധാവി സ്ഥാനം ഒഴിഞ്ഞു

മ്പനിയിലെ തന്റെ സ്ഥാനം സ്ഥിരീകരിച്ച എൻസിഎൽഎടി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തതിനെത്തുടർന്ന് ഫിനോലെക്‌സ് കേബിൾസിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം ദീപക് ഛാബ്രിയ രാജിവച്ചു.

കമ്പനിയുടെ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ നിഖിൽ നായിക്കിനെ, ഡയറക്ടർ ബോർഡ് ചെയർമാനായി നിയമിച്ചു.

അഞ്ച് വർഷത്തേക്ക് എക്‌സിക്യൂട്ടീവ് ചെയർമാനായി ദീപക് ഛാബ്രിയയെ വീണ്ടും നിയമിക്കുവാനുള്ള ഷെയർ ഹോൾഡർമാരുടെ വോട്ടിംഗ് ഫലങ്ങൾ കമ്പനി നേരത്തെ തടഞ്ഞുവച്ചിരുന്നു.

സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം, 55-ാമത് വാർഷിക പൊതുയോഗത്തിൽ നിർദ്ദേശിച്ച വോട്ടിംഗ് ഫലങ്ങൾ പ്രഖ്യാപിച്ചു. ഇതിൽ ഛബ്രിയയെ വീണ്ടും നിയമിക്കുന്നതിനെതിരെ ഓഹരി ഉടമകൾ വോട്ട് ചെയ്തിരുന്നു.

എന്നിരുന്നാലും, ഛബ്രിയ ചെയർമാനായി തുടരുന്നതിന് അനുകൂലമായി എൻസിഎൽഎടി വിധിച്ചിരുന്നു. എൻസിഎൽഎടി ഉത്തരവിനെതിരെ ഓർബിറ്റ് ഇലക്ട്രിക്കൽസിന്റെ പ്രധന ഓഹരി ഉടമ സുപ്രീം കോടതിയെ സമീപിച്ചു.

ഇതേത്തുടർന്നാണ് കോടതി എൻസിഎൽഎടി വിധി റദ്ദാക്കി പുതിയ വാദം കേൾക്കാൻ ഉത്തരവിട്ടത്.

X
Top