പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆ അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും ◆ മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ! ◆ പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆

ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിന്റെ അറ്റാദായത്തിൽ ഇടിവ്

ഉദയ്പുർ : ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിന്റെ മൂന്നാം പാദത്തിലെ അറ്റാദായം 2028 കോടി രൂപയായി കുറഞ്ഞു.കമ്പനിയുടെ ഏകീകൃത അറ്റാദായത്തിൽ 6 ശതമാനം ഇടിവ് രേഖപ്പെടുത്തി.

2022-23 സാമ്പത്തിക വർഷത്തെ ഡിസംബർ കാലയളവിൽ 2156 കോടി രൂപ അറ്റാദായം നേടിയതായി കമ്പനി അറിയിച്ചു.ജൂലൈ – സെപ്റ്റംബർ പാദത്തിലെ ലാഭം 1729 കോടി രൂപയിൽ നിന്ന് 17 ശതമാനം വർധിച്ചു.

കമ്പനിയുടെ മൊത്ത വരുമാനം മുൻ വർഷം 8214 കോടി രൂപയിൽ നിന്ന് 7606 കോടി രൂപയായി കുറഞ്ഞു.

ചെലവ് മൂന്ന് വർഷത്തെ ഇതേ കാലയളവിലെ 5028 കോടിയിൽ നിന്ന് 4937 കോടി രൂപയായിരുന്നു.

ഹിന്ദുസ്ഥാൻ സിങ്ക് ലോകത്തെ ഏറ്റവും വലിയ സിങ്ക് , വെള്ളി ഉല്പാദകരാണ്.രാജ്യത്ത് സിങ്ക് വിപണിയുടെ 80 ശതമാനവും ഉദയ്പുർ ആസ്ഥാനമായുള്ള കമ്പനിയുടെ കൈവശമാണ്.

X
Top