ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ക്രിപ്‌റ്റോ മൈനിംഗ് കമ്പനികള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോര്‍ സയന്റിഫിക്കിന്റെ ചുവടുപിടിച്ച് കൂടുതല്‍ ക്രിപ്‌റ്റോമൈനര്‍മാര്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് പ്രവചിച്ചിരിക്കയാണ് വിദഗ്ധര്‍.

ബിറ്റ്‌കോയിന്റെ വിലയിടിവ്, ഊര്‍ജ്ജത്തിന്റെ ചെലവ്, വായ്പാ ചെലവ് എന്നിവയാണ് മൈനര്‍മാരെ നഷ്ടത്തിലാക്കുന്ന ഘടകങ്ങള്‍. 2022 ല്‍ മാത്രം കോര്‍ സയന്റിഫിക്കിന്റെ ഓഹരി 98 ശതമാനം താഴ്ച വരിച്ചിരുന്നു.

വിപണി മൂല്യം 78 മില്യണ്‍ ഡോളറായി ചുരുങ്ങി. നേരത്തെ 7 ബില്യണ്‍ ഡോളറായിരുന്നു വിപണി മൂല്യം. ഒരു ബിടിസി (ബിറ്റ്‌കോയിന്‍) മൈനറായിരുന്നു കോര്‍ സയന്റിഫിക്
ബിറ്റ്‌കോയിന്‍ വില പകുതിയായി ചുരുങ്ങിയതാണ് മൈനിംഗ് കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നത്.

ഇതോടെ മൈനര്‍മാര്‍ക്ക് ലഭിക്കുന്ന തുകയും പകുതിയായി. അതുകൊണ്ടുതന്നെ കൂടുതല്‍ മൈനിംഗ് കമ്പനികള്‍ അടച്ചുപൂട്ടല്‍ നേരിടേണ്ടി വരുമെന്ന് ക്രിപ്‌റ്റോ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം മുഡ്രെക്‌സ് സിഇഒ എദുല്‍ പട്ടേല്‍ ബിസിനസ് സ്റ്റാന്റേര്‍ഡിനോട് പറഞ്ഞു.

യു.എസ് ആസ്ഥാനമായ കോര്‍ സയന്റിഫിക് പാപ്പരായ വാര്‍ത്ത ബുധനാഴ്ചയാണ് പുറത്തുവന്നത്. കമ്പനി പാപ്പരത്വ സംരക്ഷത്തിനായി അപേക്ഷിച്ചിട്ടുണ്ട്.

പ്രമുഖ പൊതു ക്രിപ്റ്റോമൈനിംഗ് സ്ഥാപനമാണ് കോര്‍ സയന്റിഫിക്.

X
Top