സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു; ജൂലൈ 23ന് കടമെടുക്കുക 1,000 കോടി രൂപമൈക്രോസോഫ്റ്റ് തകരാറിൽ പ്രതികരണവുമായി ആർബിഐ; ‘ചെറിയ പ്രശ്നങ്ങൾ, സാമ്പത്തിക മേഖലയെ വ്യാപകമായി ബാധിച്ചിട്ടില്ല’ബജറ്റിൽ ആദായ നികുതി ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിൽ നികുതിദായകർസേ​​​വ​​​ന നി​​​കു​​​തി കേ​​​സു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ ആം​​​ന​​​സ്റ്റി പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​തെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർഇന്ത്യയിലേക്ക് 100 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ എത്തുമെന്ന് സിറ്റി ഗ്രൂപ്പ്

അമിയോ നിയോ മിക്‌സര്‍ ഗ്രൈന്‍ഡര്‍ ക്രോംപ്ടണ്‍ വിപണിയില്‍ ഇറക്കി

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഉപഭോക്തൃ കമ്പനികളിലൊന്നായ ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്, പുതിയ അമിയോ നിയോ മിക്‌സര്‍ ഗ്രൈന്‍ഡര്‍ വിപണിയില്‍ ഇറക്കി.
അടുക്കളയെ പുനര്‍നിര്‍മ്മിക്കുന്ന മിക്‌സര്‍ ഗ്രൈന്‍ഡുകള്‍ എന്നാണ് പുതിയ അമിയോ നിയോയെ വിശേഷിപ്പിക്കുന്നത്. അത്യാധുനിക, മാക്‌സി ഗ്രൈന്‍ഡ് സാങ്കേതികവിദ്യ, മികച്ച ഗ്രൈന്‍ഡിങ്ങ് കാര്യക്ഷമത നല്കുന്നു.
മികച്ച ഗ്രൈന്‍ഡിങ്ങിനായി, അമിയോ നിയോ മാക്‌സിഗ്രൈന്‍ഡ് സാങ്കേതിക വിദ്യ എന്നിവ പ്രയോജനപ്പെടുത്തുന്നതിനാല്‍, ശരിയായ മിശ്രിതവും തനതായ രുചിയും ലഭിക്കുന്നു.
ഒട്ടേറെ പുതുമകളോടെയാണ് പുതിയ മിക്‌സറിന്റെ വരവ്. എര്‍ഗണോമിക് ജാര്‍ ഹാന്‍ഡിലുകളാണ് പ്രത്യേകത. സൗകര്യപ്രദമായ ഹാന്‍ഡില്‍ സ്ഥലവും മികച്ച ഗ്രിപ്പുമാണ് പ്രധാനം. മോട്ടോറിന് 5 വര്‍ഷത്തെ വാറന്റിയും ഉല്‍പ്പന്നത്തിന് രണ്ടു വര്‍ഷത്തെ വാറന്റിയുമാണ് ഉള്ളത്.
ഇന്ത്യന്‍ ഉപഭോക്താവിന് സുഖപ്രദമായ പാചകാനുഭവം ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന്് ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് വൈസ് പ്രസിഡന്റ് ആനന്ദ് കുമാര്‍ പറഞ്ഞു.
പുതിയ അമിയോ നിയോ ശ്രേണിയുടെ 5600 രൂപയാണ് ബ്ലാക്ക് സീ ഗ്രീന്‍ നിറത്തിലാണ് ഇവ വരുന്നത്. ക്രോംപ്ടണിന്റെ 500-ലേറെ ഉള്ള ടബ് പോയിന്റുകളില്‍ വിപണനാനന്തര സേവനവും ഉണ്ട്.
മികച്ച ഗ്രൈന്‍ഡിങ്ങിനായ മാക്‌സി ഗ്രൈന്‍ഡ് ടെക്‌നോളജിയില്‍ മൂര്‍ച്ചയുള്ള മൂന്നു റേസര്‍ ബ്ലേഡുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മോട്ടോര്‍ വെന്റ്- എക്‌സ് സാങ്കേതിക വിദ്യ, കുറഞ്ഞ താപനിലയിലാണ് പ്രവര്‍ത്തിക്കുക.
പവര്‍ ടോണ്‍ മോട്ടോര്‍ പരമാവധി പൊടിക്കല്‍ സാധ്യമാക്കുന്നു. യ്യൂട്ടിലിറ്റി ഫീച്ചറുകളുടെ വിപുലമായ ശ്രേണിയാണ് പുതിയ മിക്‌സറിനുള്ളത്. ഇന്‍ ബില്‍റ്റ് പള്‍സ് സ്വിച്ച് ഓവര്‍ ലോഡ് പ്രൊട്ടക്ഷന്‍, ലീക്കേജ് ഫ്രീ ജാറുകള്‍, മികച്ച ഫ്‌ളോ ബ്രേക്കറുള്ള രണ്ട് സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ജാറുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
ട്വിന്‍ ടോണ്‍ ഹാന്‍ഡില്‍ ഉള്ള ക്രോം-പ്ലേറ്റഡ് നോബുകളാണ് മറ്റൊരു പ്രത്യേകത. അടുക്കളയ്്ക്ക് പുതിയ മിക്‌സറുകള്‍ പുതിയൊരു ദൃശ്യഭംഗിയാണ് നല്കുക.
80-ലധികം വര്‍ഷത്തെ ബ്രാന്‍ഡ് പാരമ്പര്യമാണ് ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സിനുള്ളത്. ഫാനുകളുടെയും റസിഡന്‍ഷ്യല്‍ പമ്പുകളുടെയും കാര്യത്തില്‍ കമ്പനി വിപണിയില്‍ മുന്‍നിരയിലാണ്.
വാട്ടര്‍ ഹീറ്ററുകള്‍, ആന്റ് ഡസ്റ്റ് ഫാനുകള്‍, ആന്റി ബാക്ടീരിയല്‍ എല്‍ഇഡി ബള്‍ബുകള്‍, എയര്‍ കൂളറുകള്‍ തുടങ്ങി ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ ക്രോംപ്ടണുണ്ട്.

കേരളത്തിൽ ഇലക്ട്രോണിക് വെഹിക്കിൾ വിഭാഗത്തിൽ 91 ശതമാനമാണ് കഴിഞ്ഞ രണ്ടു വർഷത്തിൽ ടാറ്റ കൈവശമാക്കിയ വിപണി വിഹിതം. കൊച്ചിയിൽ ഓണം ഓഫറുകൾ അവതരിപ്പിച്ചുകൊണ്ട്  നടത്തിയ വാർത്താ സമ്മേളനത്തിലാണ് ടാറ്റ മോട്ടോഴ്സ് സെയിൽസ് & മാർക്കറ്റിങ് വൈസ് പ്രസിഡന്റ് രാജൻ അംബ കമ്പനിയുടെ ഈ മേന്നേറ്റത്തിന്റെ കണക്കുകൾ മുന്നോട്ടു വച്ചത്.

ഉത്പന്ന വൈവിധ്യവത്കരണത്തിൽ ടാറ്റ ഇക്കാലയളവിൽ ശ്രദ്ധയൂന്നി. സമീപനം കൂടുതൽ ഉപഭോക്‌തൃ കേന്ദ്രീകൃതമാക്കി. സെയിൽസ്, സർവീസ് നെറ്റ്വർക്ക് വിപുലമാക്കി. ക്യാംപെയിനുകൾ ശക്തമാക്കി. വിപണി ഗവേഷണം, കസ്റ്റമർ ഫീഡ്ബാക്ക് എന്നിവക്ക് ഊന്നൽ കൊടുത്തു.    

എസ് യുവി, ഹൈ എസ് യുവി സെഗ്മെന്റുകളിൽ കഴിഞ്ഞ വർഷം ടാറ്റ കാറുകൾ ഒന്നാമതെത്തി. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാതത്തിലും ടാറ്റ മോട്ടോഴ്‌സ് മുന്നേറ്റം തുടരുകയാണ്. ഒരു പാദത്തിൽ ഏറ്റവും വലിയ ഉത്പാദനം നടത്തിയത് ഏപ്രിൽ-ജൂൺ കാലയളവിലാണ്.

കൂടുതൽ ടച് പോയിന്റുകളും, സർവീസ്, ആഫ്റ്റർ സെയിൽസ് സർവീസ് സൗകര്യങ്ങളും പുതിയ സാമ്പത്തിക വർഷത്തിൽ ടാറ്റ മോട്ടോഴ്‌സ് സജ്ജീകരിക്കും.

ടാറ്റ ഗ്രൂപ്പിൽ സമൂലമായുണ്ടായ സമീപനത്തിലെ മാറ്റമാണ് ടാറ്റ മോട്ടോഴ്സിനെയും സഹായിച്ചത്. അതി വേഗ മുന്നേറ്റം തുടരാൻ തന്നെയാണ് അവരുടെ പദ്ധതി.

X
Top