
ന്യൂഡല്‍ഹി: പ്രധാന മേഖലകള്‍ കൈവരിച്ച ഉത്പാദനം മാര്‍ച്ചില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 3.6 ശതമാനം ഉയര്‍ന്നു.തുടര്‍ച്ചായായി 6 ശതമാനത്തിന്റെ വര്‍ദ്ധനവും രേഖപ്പെടുത്തി. രാസവളങ്ങള്‍, ഉരുക്ക്, പ്രകൃതിവാതകം, റിഫൈനറി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉല്‍പാദനമാണ് വികസിച്ചത്.
2022-23 സാമ്പത്തിക വര്‍ഷത്തിലെ ഐസിഐ (പ്രധാന എട്ട് വ്യവസായങ്ങളുടെ സൂചിക) സഞ്ചിത വളര്‍ച്ച 7.6 ശതമാനമാണ്. മൊത്തം ഇന്‍ഡസ്ട്രീയല്‍ പ്രൊഡക്ഷന്റെ (ഐഐപി) 40.27 ശതമാനം ഈ എട്ട് വ്യവസായങ്ങളാണ്.