തിരുവനന്തപുരം: സംസ്ഥാനത്താകെ 227 സഹകരണ സ്ഥാപനങ്ങളിൽ സാമ്പത്തിക ക്രമക്കേടും നിക്ഷേപത്തട്ടിപ്പും കണ്ടെത്തിയിട്ടുണ്ടെന്നു മന്ത്രി വി.എൻ.വാസവൻ പട്ടിക സഹിതം നിയമസഭയെ അറിയിച്ചു.
തൃശൂരിലെ പട്ടികയിൽ ഒന്നാമത്തെ പേര് കരുവന്നൂർ സഹകരണ ബാങ്കിന്റേതാണ്. തിരുവനന്തപുരത്തുനിന്നു കണ്ടല ബാങ്കും ബിഎസ്എൻഎൽ സഹകരണ സംഘവും പട്ടികയിലുണ്ട്.
ചില സഹകരണ സംഘങ്ങളിൽ ഹ്രസ്വകാല പണലഭ്യതയിൽ കുറവുള്ളതു മൂലം നിക്ഷേപം പിൻവലിക്കാൻ ബുദ്ധിമുട്ടുണ്ട്.
കോവിഡ്, സഹകരണമേഖലയ്ക്ക് എതിരായ പ്രചാരണം എന്നിവ മൂലം വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലായി.
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലും ബാങ്കുകളിലുമായി 47,172 കോടി രൂപയുടെ വായ്പാ കുടിശികയുണ്ട്.