ആഗോള ചിപ്പ് നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ സ്വപ്നത്തിന് 1.27 ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രംഇന്ത്യയുടെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; 2 ലക്ഷം കോടിക്ക് തൊട്ടരികിൽ ജിഎസ്ടിരാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടിസമ്പദ്ഘടനയുടെ വളർച്ചയിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്നും വിവാഹം വിദേശത്ത് നടത്തരുതെന്നും ആഹ്വാനംഇന്ത്യയിലേക്കുള്ള പഴം, പച്ചക്കറി ഇറക്കുമതിയിൽ വൻ വർധന; അമേരിക്ക മുന്നിൽ, ചൈനയുടെ വിഹിതം കുറഞ്ഞു

പ്രൊവിഡൻ്റ് ഫണ്ട് പിൻവലിക്കുന്നത് യുപിഐയുമായി ബന്ധിപ്പിക്കുമെന്ന് പ്രഖ്യാപനം

ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് ശമ്പളക്കാരായ ജീവനക്കാർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി എംപ്ലോയീസ് പ്രൊവൈഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). ജീവനക്കാർക്ക് പ്രൊവിഡൻ്റ് ഫണ്ട് (PF) പിൻവലിക്കുന്നത് കൂടുതൽ വേഗത്തിലും എളുപ്പത്തിലുമാക്കാൻ യുപിഐ (UPI) യുമായി ബന്ധിപ്പിക്കുമെന്നാണ് പ്രഖ്യാപനം.

ഈ സംവിധാനം നിലവിൽ വരുന്നതോടെ വരിക്കാർക്ക് അവരുടെ പിഎഫ് തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാൻ സാധിക്കും. ഈ പുതിയ സംവിധാനത്തിന്റെ ട്രയൽ അടക്കം വിജയകരമായി പൂർത്തിയായതായും, ഇതിലൂടെ ഏഴ് കോടിയിലധികം ഇപിഎഫ്ഒ അംഗങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്നും കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.

പിൻവലിക്കുന്ന തുക ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ, ഇപിഎഫ്ഒ വരിക്കാർക്ക് തുക പിൻവലിക്കാനായി ക്ലെയിമുകൾ സമർപ്പിച്ച് ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്. വളരെ സങ്കീർണ്ണവും ദൈർഘ്യമേറിയതുമാണ് ഈ പ്രക്രിയ. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഇതിന് പരിഹാരമാകും.

പേപ്പർവർക്കുകൾ കുറയ്ക്കാനും ജീവനക്കാർക്ക് അവരുടെ സമ്പാദ്യം വേഗത്തിൽ ലഭ്യമാകാനും ഇത് സഹായകമാകും. അക്കൗണ്ട് ഉടമകൾക്ക് തങ്ങൾക്ക് പിൻവലിക്കാൻ കഴിയുന്ന തുക എത്രയെന്ന് പരിശോധിക്കാനും, ലിങ്ക് ചെയ്‌തിരിക്കുന്ന യുപിഐ ഐഡിയും പിന്നും ഉപയോഗിച്ച് ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടിലേക്ക് തുക നേരിട്ട് മാറ്റാനും ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

X
Top