ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

വ്യാജ ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്താൻ മ്യൂൾ ഹണ്ടർ എഐ

കൊച്ചി: രാജ്യത്ത് അതിവേഗം വളരുന്ന ഡിജിറ്റൽ ഇടപാടുകളുടെ മറവിൽ നടക്കുന്ന സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും വ്യാജ ബാങ്ക് അക്കൗണ്ട് (മ്യൂൾ അക്കൗണ്ട്) ശൃംഖലകൾക്കും തടയിടാൻ അത്യാധുനിക കൃത്രിമബുദ്ധി സംവിധാനവുമായി കേന്ദ്ര സർക്കാർ.

ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്‍ററും റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ്ബും സംയുക്തമായി വികസിപ്പിച്ചെടുത്ത മ്യൂൾ ഹണ്ടർ എന്ന കൃത്രിമ ബുദ്ധി അധിഷ്ഠിത ടൂളാണ് അവതരിപ്പിച്ചത്.

ഓൺലൈൻ തട്ടിപ്പുകളിലൂടെ കവരുന്ന പണം ഒളിപ്പിക്കാനും വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റി ഉറവിടം മറയ്ക്കാനുമായി സൈബർ ക്രിമിനലുകൾ വ്യാപകമായി ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകളെ തത്സമയം കണ്ടെത്തുകയാണ് ഈ സംവിധാനത്തിന്‍റെ പ്രധാന ലക്ഷ്യം.
ബാങ്കിംഗ് ഇടപാടുകളുടെ രീതികൾ മെഷീൻ ലേണിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഈ പ്ലാറ്റ്‌ഫോം തുടർച്ചയായി വിശകലനം ചെയ്യും.

ഒരു അക്കൗണ്ടിലേക്ക് പെട്ടെന്നുണ്ടാകുന്ന വൻ പണമൊഴുക്ക്, ദ്രുതഗതിയിലുള്ള ഫണ്ട് കൈമാറ്റങ്ങൾ, സാധാരണ പെരുമാറ്റത്തിൽനിന്നുള്ള വ്യതിയാനങ്ങൾ എന്നിവയൊക്കെ കൃത്യമായി നിരീക്ഷിക്കാൻ ഇതിന് സാധിക്കും.

ദേശീയ തലത്തിലുള്ള സൈബർ ഇന്‍റലിജൻസ് ഡാറ്റാബേസുകളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ സംശയാസ്പദമായ അക്കൗണ്ടുകൾ കണ്ടെത്തിയാൽ ഉടൻ ബാങ്കുകൾക്കും അന്വേഷണ ഏജൻസികൾക്കും ഇത് മുന്നറിയിപ്പ് നൽകും.

വലിയ സാമ്പത്തിക നഷ്‌ടങ്ങൾ സംഭവിക്കുന്നതിനുമുമ്പുതന്നെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഇത് സഹായിക്കും.

X
Top