ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

കയറ്റുമതി മേഖലയുടെ വളർച്ചയ്ക്ക് സമഗ്ര നയമൊരുങ്ങുന്നു

കൊച്ചി: സംസ്ഥാനത്തെ കയറ്റുമതി മേഖലയുടെ സമഗ്ര വളർച്ച ഉറപ്പുവരുത്തുന്നതിനായി കേരള സർക്കാർ പുതിയ നയരേഖ തയ്യാറാക്കുന്നു. കേരളത്തിലെ വ്യവസായ സാധ്യതകൾ പൂർണമായും മുതലെടുത്ത് ആഗോള വിപണിയിൽ കൂടുതൽ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കയറ്റുമതി സ്ഥാപനങ്ങളെ സജ്ജരാക്കുന്ന പുതിയ കരടു നയം സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ പുറത്തിറക്കി.

കയറ്റുമതി അധിഷ്ഠിത സ്ഥാപനങ്ങൾക്ക് മികച്ച ആനുകൂല്യങ്ങളും വ്യവസായ അന്തരീക്ഷവും ഒരുക്കി വൻ വളർച്ചയ്ക്കുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ കരടുനയം ലക്ഷ്യമിടുന്നു.

സുഗന്ധവ്യഞ്ജനങ്ങൾ, കാർഷിക, ഹോർട്ടികൾച്ചർ, കൊഞ്ചും മറ്റു സമുദ്രോത്പന്നങ്ങളും, എൻജിനീയറിംഗ് ഉത്പന്നങ്ങൾ തുടങ്ങി ഐ.ടി, ആയുർവേദ, ടൂറിസം മേഖലകളിൽ പ്രവർത്തിക്കുന്ന കയറ്റുമതി സ്ഥാപനങ്ങൾക്ക് വരെ ഉൗന്നൽ നൽകി വൻനേട്ടമുണ്ടാക്കാനാണ് ശ്രമം.

സംസ്ഥാന, ജില്ലാ തലങ്ങളിലുള്ള വ്യക്തമായ നയരേഖയുടെ അഭാവം കയറ്റുമതി മേഖലയു‌ടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് പുതിയ നീക്കം.

കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്നുള്ള മൊത്തം കയറ്റുമതിയിൽ കേരളം പതിനാറാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു.

ആഗോള രംഗത്തെ അനുകൂല സാഹചര്യങ്ങൾ മുതലെടുത്ത് മറ്റു സംസ്ഥാനങ്ങൾ മികച്ച വളർച്ച നേടുമ്പോഴും കേരളത്തിന് കാര്യമായ നോമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

അടുത്ത വർഷം ഏപ്രിൽ മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും.

X
Top