ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

1,378 കോടിയുടെ വരുമാനം രേഖപ്പെടുത്തി കോൾഗേറ്റ്-പാമോലിവ്

മുംബൈ: കോൾഗേറ്റ്-പാമോലിവിന്റെ (ഇന്ത്യ) 2022 സെപ്റ്റംബർ പാദത്തിലെ പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം 2.56% വർധിച്ച് 1,378.37 കോടി രൂപയായപ്പോൾ അറ്റാദായം 3.29% വർധിച്ച് 278.02 കോടി രൂപയായി.

കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം 374.14 കോടി രൂപയാണ്. ഈ പാദത്തിൽ അസംസ്‌കൃത വസ്തുക്കളുടെ ചെലവ് 406.24 കോടി രൂപയും ജീവനക്കാരുടെ ആനുകൂല്യങ്ങൾക്കുള്ള ചെലവ് 94.53 കോടി രൂപയുമാണ്, ഇതോടെ മൊത്തം ചെലവുകൾ 2.66 ശതമാനം ഉയർന്ന് 1,024.62 കോടി രൂപയായി വർധിച്ചു.

മുൻ പാദങ്ങളെ അപേക്ഷിച്ച് നിലവിലെ പാദത്തിൽ മെച്ചപ്പെട്ട മുന്നേറ്റമാണ് ഉണ്ടായതെന്ന് കോൾഗേറ്റ്-പാമോലിവ് (ഇന്ത്യ) മാനേജിംഗ് ഡയറക്ടർ പ്രഭാ നരസിംഹൻ പറഞ്ഞു. കോൾഗേറ്റ് സ്ട്രോങ്ങ് റ്റീത്, കോൾഗേറ്റ് മാക്സ്ഫ്രഷ്, കോൾഗേറ്റ് ആക്റ്റീവ് സാൾട് തുടങ്ങിയ പ്രധാന ബ്രാൻഡുകൾ ആരോഗ്യകരമായ വളർച്ച റിപ്പോർട്ട് ചെയ്യുന്നത് തുടർന്നു.

അതേസമയം, കമ്പനിയുടെ ബോർഡ് 2022-23 സാമ്പത്തിക വർഷത്തിൽ ഒരു ഇക്വിറ്റി ഷെയറിന് 18 രൂപയുടെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. കോൾഗേറ്റ്-പാമോലിവ് (ഇന്ത്യ) ‘കോൾഗേറ്റ്’ ബ്രാൻഡിന് കീഴിൽ ഓറൽ കെയർ ഉൽപ്പന്നങ്ങളും ‘പാമോലിവ്’ ബ്രാൻഡ് നാമത്തിൽ വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളും വാഗ്ദാനം ചെയ്യുന്നു.

X
Top