ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

കോൾഗേറ്റ്-പാമോലിവ് ഇന്ത്യയുടെ ലാഭം 10% ഇടിഞ്ഞ് 210 കോടി രൂപയായി

കൊച്ചി: എഫ്എംസിജി പ്രമുഖരായ കോൾഗേറ്റ്-പാമോലിവ് ഇന്ത്യ ലിമിറ്റഡിന്റെ ജൂൺ പാദ അറ്റാദായം 10.1 ശതമാനം ഇടിഞ്ഞ് 209.67 കോടി രൂപയായി കുറഞ്ഞു. മൊത്തത്തിലുള്ള ഗ്രാമീണ മാന്ദ്യവും പണപ്പെരുപ്പ സമ്മർദ്ദവുമാണ് ലാഭ ഇടിവിലേക്ക് നയിച്ചതെന്ന് കോൾഗേറ്റ്-പാമോലിവ് ഇന്ത്യ ലിമിറ്റഡ് (സിപിഐഎൽ) റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ-ജൂൺ കാലയളവിൽ കമ്പനിയുടെ അറ്റാദായം 233.23 കോടി രൂപയായിരുന്നു.

അവലോകന പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2.48 ശതമാനം ഉയർന്ന് 1,186.59 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 1,157.86 കോടി രൂപയായിരുന്നു. അതേസമയം കമ്പനിയുടെ മൊത്തം ചെലവ് മുൻ വർഷം ഇതേ കാലയളവിലെ 856.99 കോടിയിൽ നിന്ന് 6.95 ശതമാനം വർധിച്ച് 916.60 കോടി രൂപയായി. നിലവിലെ പാദം വെല്ലുവിളി നിറഞ്ഞ പ്രവണതകൾക്ക് സാക്ഷ്യം വഹിക്കുന്നതായി സിപിഐഎൽ ചെയർമാൻ മുകുൾ ദിയോറസ് പറഞ്ഞു.

വരാനിരിക്കുന്ന പാദങ്ങളിൽ ട്രെൻഡുകൾ മെച്ചപ്പെടുമെന്ന് തങ്ങൾ ശുഭാപ്തിവിശ്വാസം പുലർത്തുന്നുണ്ടെങ്കിലും, മൊത്തത്തിലുള്ള ഗ്രാമീണ മാന്ദ്യവും പണപ്പെരുപ്പ സമ്മർദ്ദവും നിലവിലെ പാദത്തെ ബാധിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ ഒന്നാം പാദ ഫലത്തിന് പിന്നാലെ വ്യാഴാഴ്ച കോൾഗേറ്റ്-പാമോലിവ് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികൾ ബിഎസ്ഇയിൽ 0.20 ശതമാനം ഉയർന്ന് 1,564.35 രൂപയിലെത്തി.

X
Top