
ന്യൂഡല്‍ഹി: പ്രമുഖ മനുഷ്യ വിഭവശേഷി സ്ഥാപനമായ സിഐഇഎല്‍ എച്ച്ആര്‍ സര്‍വീസസ് നെക്സ്റ്റ് ലീപ് കരിയര്‍ സൊല്യൂഷന്‍സിനെ ഏറ്റെടുത്തു. പ്രതിഭാ നിര്‍ണ്ണയ കമ്പനിയാണ് നെക്‌സ്റ്റ് ലീപ്. എന്നാല്‍ ഏറ്റെടുക്കല്‍ തുക എത്രയെന്ന് അറിവായിട്ടില്ല.
പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) അടുത്ത സാമ്പത്തികവര്‍ഷം രണ്ടാം പാദത്തില്‍ നടത്തുമെന്നും സിഐഇഎല്‍ എച്ച് ആര്‍ ആറിയിച്ചു.
2023 ആദ്യപാദത്തില്‍ വരുമാനം 80 ശതമാനമുയര്‍ത്തി 382.59 കോടി രൂപയാക്കിയെന്നും ഇബിറ്റ മാര്‍ജിന്‍ 4.58 കോടി രൂപയാണെന്നും കമ്പനി പറയുന്നു.നെക്സ്റ്റ് ലീപിനെ ഏറ്റെടുത്ത നടപടി, മാനവശേഷി വിതരണത്തിനായുള്ള ശേഷി വര്‍ധിപ്പിക്കും.
ആഗോളതത്തില്‍ 500 ക്ലയ്ന്റുകളുള്ള കമ്പനിയാണ് നെക്സ്റ്റ്‌ലീപ്. ഐപിഒയ്ക്ക് മുന്നോടിയായി രണ്ട് പ്രൊഫഷണല്‍ സ്റ്റാഫിംഗ് കമ്പനികളെക്കൂടി ഏറ്റെടുക്കുമെന്ന് കമ്പനി ചെയര്‍മാനും ഡയറക്ടറുമായ കെ പാണ്ഡ്യരാജന്‍ പറയുന്നു. ഇതിനായി 10 മില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിക്കും.