സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

അമേരിക്കന്‍ കമ്പനികളുടെ മുന്‍ഗണന നിക്ഷേപ സ്ഥാനങ്ങളില്‍ ചൈനയില്ല: റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനികളുടെ ചൈന നിക്ഷേപത്തെ സംഘര്‍ഷങ്ങള്‍ ബാധിക്കുന്നുണ്ടെന്ന് വിലയിരുത്തല്‍. വ്യാപാരയുദ്ധവും മറ്റ് അഭിപ്രായവ്യത്യാസങ്ങളും ബിസിനസിന് വെല്ലുവിളി ഉയര്‍ത്തുന്നു, അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ ചൈന (ആംചാം ചൈന) പ്രസിഡന്റ് മൈക്കല്‍ ഹാര്‍ട്ട് പറഞ്ഞു. ആംചാം ചൈനയുടെ 900-ലധികം അംഗങ്ങളില്‍ ഭൂരിഭാഗവും ചൈനയെ ഒരു മുന്‍നിര നിക്ഷേപ സ്ഥാനമായി കണക്കാക്കുന്നില്ല.

‘ഉഭയകക്ഷി ബന്ധങ്ങളിലെ അനിശ്ചിതത്വം’ വെല്ലുവിളിയാണെന്ന് 66 ശതമാനം അംഗങ്ങളും കരുതുന്നു. ചൈന വിദേശ കമ്പനികളെ സ്വാഗതം ചെയ്യുന്നില്ലെന്ന് കരുതുന്ന കമ്പനികള്‍ 49 ശതമാനമാണ്. 2020 ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 690.6 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

ചൈനയില്‍ നിന്നുള്ള യുഎസ് ഇറക്കുമതിയുടെ 66.4 ശതമാനവും യുഎസില്‍ നിന്നുള്ള ചൈനീസ് ഇറക്കുമതിയുടെ 58.3 ശതമാനവും താരിഫുകള്‍ക്ക് വിധേയമാണ്. താരിഫില്‍ കുറവ് വരുത്താന്‍ ഇരു രാജ്യങ്ങളും തയ്യാറുമല്ല. കൂടാതെ യുഎസ് കമ്പനികള്‍ , തങ്ങളുടെ വിതരണ ശൃംഖല ചൈനയ്ക്ക് പുറത്തേയ്ക്ക് മാറ്റാന്‍ നോക്കുന്നു.

അതേസമയം ചൈനയുടെ സാമ്പത്തിക വളര്‍ച്ചയും ഭീമാകാരമായ ചൈനീസ് ഉപഭോക്തൃ വിപണിയും ഇപ്പോഴും യുഎസ് സ്ഥാപനങ്ങളെ പ്രലോഭിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പറഞ്ഞു. നൈക്ക, ഇന്റല്‍, ഫൈസര്‍, കൊക്കകോള തുടങ്ങിയ വന്‍ യുഎസ്‌ കമ്പനികള്‍ ആംചാം ചൈനയില്‍ അംഗങ്ങളാണ്.

X
Top