രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ഇ20 പെട്രോള്‍: വാഹനങ്ങളിലെ റബ്ബര്‍ ഘടകങ്ങള്‍ മാറ്റേണ്ടി വരുമെന്ന് ഗഡ്കരി

ന്യൂഡല്‍ഹി: ഇ20 പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ ചില റബ്ബര്‍ ഘടകങ്ങളും ഗാസ്‌കറ്റുകളും മാറ്റേണ്ടി വരുമെന്ന് കേന്ദ്രഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 2005 ഏപ്രില്‍ ഒന്ന് മുതല്‍ 2016 പുറത്തിറങ്ങിയ വാഹനങ്ങളിലാണ് പാര്‍ട്‌സുകള്‍ മാറ്റേണ്ടി വരിക. രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഗഡ്്കരിയുടെ പരാമര്‍ശം.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍, ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവര്‍ ചേര്‍ന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ട്.

പഠനങ്ങളില്‍ എന്‍ജിനില്‍ മാറ്റം വരുത്തണമെന്ന നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ഗഡ്കരി വെളിപ്പെടുത്തി. ഇതുമൂലം മൈജേ് നഷ്ടമോ പവര്‍ കുറവോ വാഹനങ്ങള്‍ക്ക് ഉണ്ടാവില്ലെന്നും ഗഡ്കരി രാജ്യസഭയില്‍ നല്‍കിയ മറുപടി വ്യക്തമാക്കുന്നു.

എന്നാല്‍, 2005നും 2016നും ഇടയില്‍ പുറത്തിറക്കിയ വാഹനങ്ങളുടെ റബ്ബര്‍പാര്‍ട്ടുകള്‍ ഗാസ്‌കറ്റുകള്‍ എന്നിവ മാറ്റേണ്ടി വന്നേക്കാമെന്നും ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്. ഇ20 പെട്രോളിനെതിരായ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഗഡ്കരിയുടെ വിശദീകരണം.

X
Top