റൂട്ട് മാറ്റി 60 ദശലക്ഷം ബാരലുകളുമായി എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ‘ബിബിബി’ ആയി നിലനർത്തി ഫിച്ച് റേറ്റിങ്സ്പ്രീമിയം ഭവന പദ്ധതികൾ കൂടി, വിൽപ്പന കുറഞ്ഞു; ചെലവ് കുറഞ്ഞ പദ്ധതികളിൽ ഡിമാൻഡ്ഇന്ത്യയുടെ വാണിജ്യ കയറ്റുമതിയിൽ 15 ശതമാനത്തിന്റെ വളർച്ചവിലക്കയറ്റത്തോത് 4.45 ശതമാനമായി ഉയർന്നു; 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ

വസ്ത്രങ്ങളുടെ സൈസും ഇനി ഇന്ത്യൻ; നിര്‍ണായക മാറ്റത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വസ്ത്രങ്ങളുടെ സൈസിലും ഇന്ത്യന്‍ ടച്ച് കൊണ്ടു വരാനൊരുങ്ങി കേന്ദ്രം. ബ്രാന്‍ഡ് വ്യത്യാസമില്ലാതെ ഏകീകൃതമായ സൈസ് കൊണ്ടവരാനുള്ള നീക്കത്തിനാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.

നിലവില്‍ ഉപയോഗിക്കുന്ന സ്‌മോള്‍, മീഡിയം, ലാര്‍ജ് തുടങ്ങിയ സൈസുകള്‍ക്ക് എല്ലാ ബ്രാന്‍ഡുകളിലും ഒരേ അളവ് ഉറപ്പാക്കുന്ന ഏകീകൃത സൈസ് മാനദണ്ഡം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

ബ്രാന്‍ഡ് വ്യത്യാസമില്ലാതെ ഒരേ സൈസ് വിഭാഗത്തിന് ഒരേ അളവായിരിക്കും.അതായത് വ്യത്യസ്ത ബ്രാന്‍ഡുകളാണെങ്കിലും സ്‌മോള്‍ സൈസില്‍ വരുന്ന ഒരു ഷര്‍ട്ടിന് ഒരേ വലിപ്പമായിരിക്കും. നിലവില്‍ ബ്രാന്‍ഡ് മാറുന്നതിന് അനുസരിച്ച് ഇത്തരത്തില്‍ ഒരേ കാറ്റഗറിയില്‍ വരുന്ന വസ്ത്രങ്ങളുടെ വലിപ്പത്തില്‍ ചെറിയ മാറ്റമുണ്ടാവാറുണ്ട്. പുതിയ സംവിധാനം വരുന്നതോടെ ഇത് ഏകീകരിക്കപ്പെടും.

ഇത്തരത്തില്‍ സൈസുകള്‍ ഏകീകരിക്കാനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി പഠനം തുടങ്ങിയിട്ടുണ്ട്. 15 വയസിന് മുകളിലുള്ള 25,000ത്തോളം പുരുഷന്‍മാരിലും സ്ത്രീകളിലുമാണ് പഠനം നടത്തുന്നത്.

ഇന്ത്യയിലെ പല വസ്ത്രബ്രാന്‍ഡുകളും യുഎസ്, യുകെ സൈസ് ചാര്‍ട്ടിനേയാണ് അളവുകള്‍ക്കായി ഉപയോഗിക്കുന്നത്. ഇന്ത്യക്കാരുടെ ശരീരത്തിന്റെ പ്രകൃതം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യത്യസ്തമാണ്. ഇതു കൂടി പരിഗണിച്ച് ഏകീകൃതമായ സൈസ് കൊണ്ടു വരാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന്റെ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

X
Top