
കൊച്ചി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്‍ റബ്ബർ കൃഷി വ്യാപിപ്പിക്കുന്നതിനായി നടപ്പിലാക്കിയ ‘ഇന്റോഡ്’ (ഇന്ത്യൻ നാച്ചുറല്‍ റബ്ബർ ഓപ്പറേഷൻസ് ഫോർ അസിസ്റ്റഡ് ഡെവലപ്‌മെന്റ്) പദ്ധതിയിലൂടെ അഞ്ച് വർഷത്തിനിടെ 1.79,376 ഹെക്ടർ സ്ഥലത്ത് സ്വാഭാവിക റബ്ബർ തോട്ടങ്ങള്‍ വിജയകരമായി വച്ചുപിടിപ്പിച്ചു.
രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളില്‍ നടക്കുന്ന ഏറ്റവും വലിയ റബ്ബർ കൃഷി വ്യാപനമാണിത്.
ടയർ നിർമ്മാണ മേഖലയും റബ്ബർ ബോർഡും സംയുക്തമായി നടപ്പിലാക്കുന്ന ആഗോളതലത്തിലെ ആദ്യ സംരംഭമാണിത്. അപ്പോളോ ടയേഴ്‌സ്, സിയറ്റ്, ജെ.കെ ടയർ, എം.ആർ.എഫ് എന്നീ ടയർ കമ്പനികള്‍ ധനസഹായം നല്‍കുന്ന ഈ പദ്ധതിയുടെ നിർവ്വഹണ ചുമതല റബ്ബർ ബോർഡിനാണ്.
തോട്ടങ്ങളില്‍ ആധുനിക സ്‌മോക്ക് ഹൗസുകള്‍ നിർമ്മിക്കുന്നതുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിനാണ് മുൻഗണന നല്‍കുന്ന ‘ഐസ്പീഡ്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ് ഇന്റോഡ് പദ്ധതി. ഡിജിറ്റല്‍ മാധ്യമങ്ങളും നേരിട്ടുള്ള സമ്പർക്കവും സമന്വയിപ്പിച്ച് കർഷകർക്കായി പരിശീലന പരിപാടികളും ഇതില്‍ വിഭാവനം ചെയ്തിട്ടുണ്ട്.
5 വർഷം
113 ജില്ലകള്‍
8.3 കോടി റബ്ബർ തൈകള്‍
പദ്ധതിയുടെ നേട്ടങ്ങള്‍
രണ്ട് ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ജീവിതോപാധിയും സാമ്പത്തിക പുരോഗതിയും ഉറപ്പാക്കി
വടക്കുകിഴക്കൻ മേഖലയിലെ നഴ്‌സറി ഇൻഫ്രാസ്ട്രക്ചർ നവീകരിക്കാൻ സാധിച്ചു.






