ലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനം

കർഷകർക്ക് തിരിച്ചടിയായി വളം വില ഇരട്ടിയായി

ന്യൂഡൽഹി: രാസവളങ്ങളുടെയും കുമിൾനാശിനിയായ തുരിശിന്റെയും (കോപ്പർ സൾഫേറ്റ്) വില ഇരട്ടിയിലധികം വർധിച്ചത് കർഷകർക്ക് കനത്ത ബാധ്യതയാകുന്നു. സ്വർണത്തിനു വില കൂടിയതോടെ ചെമ്പിന് ഡിമാൻഡ് ഉയർന്നതാണ് ചെമ്പ് പ്രധാന ഘടകമായ തുരിശിന്റെ വില കൂടാൻ കാരണമായത്.

കൃഷിയിടങ്ങളിൽ കർഷകർ വ്യാപകമായി ഉപയോഗിക്കുന്ന തുരിശിന്റെ വില കിലോഗ്രാമിന് 210 രൂപയിൽ നിന്നു 540 രൂപയായാണ് കുതിച്ചത്. സംഭരണം കുറഞ്ഞതിനാൽ വേണ്ടത്ര കിട്ടാനുമില്ലാത്ത അവസ്ഥ.

തെങ്ങ്, കുരുമുളക്, പച്ചക്കറി, റബർ എന്നിവയിലെ കുമിൾ രോഗത്തിനുള്ള പ്രതിവിധിയായാണ് തുരിശ് പ്രധാനമായും ഉപയോഗിക്കുന്നത്. മഴക്കാലത്ത് തുരിശിന്റെ ഉപയോഗം കൂടുതലാകുന്ന സാഹചര്യത്തിൽ വിലക്കയറ്റം സാരമായി ബാധിക്കുന്നതായി കർഷകർ പറയുന്നു.

രാസവളങ്ങളുടെ വില വർധിച്ചതും കർഷകർക്ക് തിരിച്ചടിയാണ്. ഫാക്ടംഫോസ് ചാക്കിനു ഫെബ്രുവരിയിൽ 1425 രൂപ ഉണ്ടായിരുന്നിടത്ത് ഇപ്പോഴത്തെ വില 2300 രൂപയാണ്. പൊട്ടാഷ് 1800ൽ നിന്നു 2200ൽ എത്തി. ഇതനുസരിച്ച് കോംപ്ലക്സ് വളങ്ങളുടെ വിലയും കൂടി. അടുത്ത മാസം മുണ്ടകൻ നെൽകൃഷി ആരംഭിക്കും. നവംബറിൽ പുഞ്ചയും തുടങ്ങും.

ഇറാൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ വളം നിർമാണത്തിനുള്ള രാസവസ്തുക്കളുടെ ഇറക്കുമതിയിലുണ്ടായ കുറവും വിലക്കയറ്റവുമാണ് വളത്തിന്റെയും കീടനാശിനികളുടെയും വില വർധിക്കാൻ കാരണമെന്ന് പറയുന്നു.

കേന്ദ്രസർക്കാർ രാസവള കമ്പനികൾക്ക് നൽകിയിരുന്ന സബ്സിഡി കുറച്ചതും വിലക്കയറ്റത്തിനു കാരണമായി.

X
Top