രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നു

ലിപുലേഖ്: ഉത്തരാഖണ്ഡിലെ ലിപുലേഖ് അതിര്‍ത്തി വഴിയുള്ള ഇന്ത്യ-ചൈന വ്യാപാരം ഓഗസ്റ്റ് 1 മുതല്‍ ഔദ്യോഗികമായി പുനരാരംഭിക്കുന്നു. 1962-ന് മുമ്പ് പടിഞ്ഞാറന്‍ ടിബറ്റുമായി നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഈ പരമ്പരാഗത വ്യാപാര ബന്ധം, കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2019-ല്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഈ നടപടി സംസ്ഥാനത്തെ ഗോത്ര സമൂഹങ്ങള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കിയിരുന്നു.

ആദ്യം ഈ വര്‍ഷം ജൂണ്‍ 1-ന് വ്യാപാരം ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും, പുരങ് ട്രേഡിംഗ് മാര്‍ട്ടില്‍ താമസ സൗകര്യങ്ങളും കടകളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം ടിബറ്റന്‍ ഭരണകൂടം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതോടെയാണ് ആറിലധികം വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം അതിര്‍ത്തി വീണ്ടും തുറക്കുന്നത്.

ആദ്യ ഘട്ടമെന്ന നിലയില്‍, നിലവിലുള്ള സ്റ്റോക്കുകളും ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി 20 ഇന്ത്യന്‍ വ്യാപാരികള്‍ക്ക് ടിബറ്റിലെ പുരാങ് (തക്ലാകോട്ട്) സന്ദര്‍ശിക്കാന്‍ ചൈനീസ് ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്.

പിത്തോരഗഡ് ജില്ലയിലെ വ്യാസ, ധര്‍മ്മ, ചൗദാസ് താഴ്വരകളിലെ ഗിരിവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്കും പ്രാദേശിക വ്യാപാരികള്‍ക്കും ഈ വ്യാപാര പാതയുടെ പുനരാരംഭം വലിയ സാമ്പത്തിക ഉണര്‍വും ആശ്വാസവുമാണ് സമ്മാനിക്കുന്നത്.

എങ്കിലും, വ്യാപാര സീസണ്‍ ഒക്ടോബറോടെ അവസാനിക്കുന്നതിനാല്‍ വൈകിയുള്ള ഈ തുടക്കം വ്യാപാരികള്‍ക്ക് പൂര്‍ണ്ണ തോതിലുള്ള നേട്ടം നല്‍കുമോ എന്ന ചെറിയ ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എങ്കിലും, ഹിമാലയന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ പ്രാദേശിക സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ഈ ചുവടുവെപ്പ് നിര്‍ണായക നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നു.

X
Top