ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ടെലികോം ടവറുകള്‍ പോലെ ചാര്‍ജിങ് സ്‌റ്റേഷനുകളും വരുന്നു

ബെംഗളൂരു: ഇലക്‌ട്രിക് വാഹന വിപണിയില്‍ പുത്തൻ മാറ്റത്തിനൊരുങ്ങി വാഹന നിർമാതാക്കള്‍. ഇലക്‌ട്രിക് വാഹനങ്ങള്‍ ചാർജ് ചെയ്യനായി ടെലികോം ടവർ നെറ്റ്വർക്കിന് സമാനമായ രീതിയില്‍ കൂടുതല്‍ ചാർജിങ് സ്റ്റേഷനുകള്‍ പൊതു ഇടങ്ങളില്‍ സ്ഥാപിക്കും.

ടാറ്റ മോട്ടോർസ്, മാരുതി സുസുകി, മഹിന്ദ്രാ ആന്റ് മഹീന്ദ്രാ തുടങ്ങി വാഹന നിർമാണമേഖലയിലെ വമ്ബൻമാരാണ് ഇത്തരത്തിലൊരു നീക്കത്തിന് ഒരുങ്ങുന്നത്.

ആദ്യ ഘട്ടിത്തില്‍ ഇന്ത്യയിലെ നൂറു നഗരങ്ങളിലായി ചാർജിങ് നെറ്റ്വർക്കുകള്‍ സ്ഥാപിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. തുടർന്ന് ആയിരം നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

തിരക്കുകളില്ലാതെ ഉപഭോക്താക്കള്‍ക്ക് യാത്ര സുഖമമാക്കാൻ ഇതിലൂടെ സാധിക്കും. അഞ്ച് മുതല്‍ പത്ത് കിലോമീറ്റർ പരിധിക്കുള്ളില്‍ പൊതു ചാർജിങ് സ്റ്റേഷനുകള്‍ നിർമ്മിക്കാനാണ് മാരുതി പദ്ധതിയിടുന്നതെന്നും കമ്ബനി വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ 95% ഇലക്‌ട്രിക് വാഹന ഉപഭോക്തക്കളും വീട്ടില്‍ തന്നെയാണ് വാഹനങ്ങള്‍ ചാർജ് ചെയ്യുന്നത്.

ടാറ്റ മോട്ടോർസ് 250-ല്‍ പരം നഗരങ്ങളിലെ ഡീലർ ഔട്ട്ലെറ്റുകളില്‍ ചാർജിങ് സ്റ്റേഷനുകള്‍ നിർമിച്ചിട്ടുണ്ട്. ഇന്ത്യയിലൊട്ടാകെ 1.4 ലക്ഷം ഇലക്‌ട്രിക് വാഹന പോർട്ടുകള്‍ വീടുകളില്‍ ടാറ്റ മോട്ടോർസ് പൂർത്തീകരിച്ചിട്ടുണ്ട്.

പൊതു ഇടങ്ങളിലും വീടുകളിലുമായി 25,000 ചാർജിങ് പോയിന്റുകള്‍ ജെ.എസ്.ഡബ്യു. എം.ജി സ്ഥാപിച്ചിട്ടുണ്ട്.

X
Top