ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താൻ ആർബിഐ

ന്യൂഡൽഹി: യുപിഐ (ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ) ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്‍കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു (ഇമ്മിഡിയറ്റ് പേയ്മെന്റ് സർവീസ്) സമാനമായതിനാൽ യുപിഐ ഇടപാടിനും ചാർജ് ബാധകമാണെന്ന് വാദിക്കാമെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു.

തുകയുടെ തോതനുസരിച്ച് പല തട്ടിലുള്ള ചാർജ് നിശ്ചയിക്കുന്നത് നന്നായിരിക്കുമെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു. 800 രൂപ യുപിഐ വഴി അയയ്ക്കുമ്പോൾ 2 രൂപ ചെലവുണ്ടെന്നാണ് ആർബിഐയുടെ കണക്ക്. പണമിടപാട് ശൃംഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വരുമാനം ഉറപ്പാക്കണമെന്നും പേപ്പറിൽ പറയുന്നു.

X
Top