ആഗസ്റ്റില്‍ ഇന്ത്യയിലെത്തിയത് 89 ടണ്ണിലേറെ വെള്ളിഇന്ത്യയുടെ കയറ്റുമതി കുതിപ്പിൽ കേരളത്തിന് 15-ാം സ്ഥാനം മാത്രംരാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രംതോന്നുംപടി നിരക്ക് കൂട്ടിയാൽ സർവീസ് മരവിപ്പിക്കും! വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ കനത്ത മുന്നറിയിപ്പ്എഥനോള്‍ കുറവുള്ള പെട്രോളും വില്‍പനക്കെത്തിക്കുമെന്ന് കേന്ദ്രം

നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് മെറ്റയോട് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗാം, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ ഉടമകളായ മെറ്റയോട് കേന്ദ്ര സർക്കാർ. കണ്ടന്റ് മോഡറേഷൻ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെട്ട ഉള്ളടക്കം എന്നിവ സംബന്ധിച്ച് മെറ്റയുടെ ആഗോള ടീമുമായ തുടരുന്ന ചർച്ചയ്ക്കിടെയാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു.

വ്യവസ്ഥകൾക്ക് വിധേയമായി തേർഡ്-പാർട്ടി ഉള്ളടക്കത്തിന്റെ ബാധ്യതകളിൽ നിന്ന് ഇടനിലക്കാർക്ക് പരിരക്ഷ നൽകുന്ന ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ 79-ാം വകുപ്പ് പ്രകാരം സേഫ്-ഹാർബർ പരിരക്ഷയുടെ കാര്യത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.

നിയമം ലംഘിച്ചാൽ സേഫ്-ഹാർബർ പരിരക്ഷ ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയതായി ഉന്നത വൃത്തങ്ങൾ പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു. സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളെ സെൻസർ ചെയ്യുകയോ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുകയോ അല്ല ലക്ഷ്യമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോമുകൾ രാജ്യത്തെ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. രാജ്യത്തെ സാമൂഹിക ഘടനയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങൾ അവ സൃഷ്ടിക്കുന്നില്ല എന്നും ഉറപ്പുവരുത്തുമെന്ന് സർക്കാർ വ്യക്തമാക്കി.

ഉള്ളടക്ക മോഡറേഷനിൽ പ്രാദേശിക വിഷയങ്ങളടക്കം പരിഗണിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളോട് കൂടുതൽ സംവേദനക്ഷമത പുലർത്തണം. മെറ്റയുടെ കണ്ടന്റെ മോഡറേഷൻ സംവിധാനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.

ആഗോള തലത്തിലുള്ള മാനദണ്ഡങ്ങൾ മാത്രം മോഡറേഷൻ ടീമുകൾ ആശ്രയിക്കരുത്. കണ്ടന്റ് മോഡറേഷനിൽ തീരുമാനം എടുക്കുമ്പോൾ ഇന്ത്യൻ ഭാഷകളെയും സാംസ്‌കാരിക പശ്ചാത്തലങ്ങളെയും കുറിച്ച് മികച്ച ധാരണ ഉണ്ടാകണമെന്നും സർക്കാർ വൃത്തങ്ങൾ നിർദേശിച്ചു.

എഐ (നിർമിതബുദ്ധി)യുടെ സഹായത്തോടെ സൃഷ്ടിച്ച ഡീപ് ഫേക്കുകളെക്കുറിച്ചും സമാനമായ ഉള്ളടക്കങ്ങളെക്കുറിച്ചും സർക്കാർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് കൃത്രിമ ഉള്ളടക്കവും യഥാർത്ഥ ഉള്ളടക്കവും വ്യക്തമായി തിരിച്ചറിയാൻ കഴിയണം. ഇതിന് സഹായകമാകുംവിധം എഐ സഹായത്തോടെ സൃഷ്ടിച്ചവ വ്യക്തമായി ലേബൽ ചെയ്യണം.

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം കേന്ദ്ര സർക്കാർ ഈ വിഷയങ്ങൾ നിരീക്ഷണ വിധേയമാക്കുന്നത് തുടരുമെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യതലസ്ഥാനത്ത് നടന്ന പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫെയ്‌സ്ബുക്കിൽനിന്ന് നീക്കം ചെയ്യപ്പെട്ട നടപടി കേന്ദ്ര സർക്കാരിന്റെ കടുത്ത രോഷത്തിന് ഇടയാക്കിയിരുന്നു.

ഇതേത്തുടർന്നാണ് മെറ്റയുടെ ആഗോള സംഘത്തെ കേന്ദ്രം വിളിച്ചുവരുത്തിയത്. വീഡിയോ നീക്കിയ നടപടിയിൽ മെറ്റ ഖേദപ്രകടനം നടത്തിയിരുന്നു. കുട്ടുകൾക്കെതിരായ ലൈംഗിക അതിക്രമ ഉള്ളടക്കം സംബന്ധിച്ച വിഷയത്തിലും മെറ്റയിൽനിന്ന് കേന്ദ്രം വിശദീകരണം തേടിയിരുന്നു.

X
Top