വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

സ്റ്റാർലിങ്ക് ഇന്റർനെറ്റ് കൺട്രോൾ സെന്റർ ഇന്ത്യയിൽ വേണമെന്ന് കേന്ദ്രം

ന്യൂഡൽഹി: സ്റ്റാർലിങ്ക് സേവനം ആരംഭിക്കുമ്പോൾ ഇന്ത്യയിൽ തന്നെ കൺട്രോൾ സെന്റർ അടക്കമുള്ള സംവിധാനങ്ങൾ വേണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചതായി സൂചന.

ക്രമസമാധാനപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം വിലക്കാനും നിയന്ത്രിക്കാനും മറ്റുമാണിത്. യുഎസിലെ സ്റ്റാർലിങ്ക് ആസ്ഥാനവുമായി ഇത്തരം കാര്യങ്ങൾക്ക് ബന്ധപ്പെടുന്നത് ബുദ്ധിമുട്ടാകുമെന്നതിനാലാണ് ഇന്ത്യയിൽ തന്നെ സൗകര്യം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ വിഷയം സ്റ്റാർലിങ്ക് പരിഗണിക്കുന്നതായാണ് സൂചന.ടെലികോം നെറ്റ്‍വർക്കുകളിലെ പോലെ നിയമപരമായ നിരീക്ഷണം, കോൾ ചോർത്തൽ (ഇന്റർസെപ‍്ഷൻ) തുടങ്ങിയവയ്ക്കും വ്യവസ്ഥകൾ വന്നേക്കും.

5 വർഷത്തേക്കായിരിക്കും സ്റ്റാർലിങ്ക് അടക്കമുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾക്ക് തുടക്കത്തിൽ അനുമതി നൽകുക. എന്നാൽ മസ്ക് ആവശ്യപ്പെട്ടിരിക്കുന്നത് 20 വർഷം വേണമെന്നാണ്.

X
Top