ആഭ്യന്തര സർവീസുകൾ വെട്ടിക്കുറക്കാൻ മുൻനിര വിമാനക്കമ്പനികൾഅമിത ക്യാൻസലേഷൻ ചാർജ്: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ അന്വേഷണം100 ‘പ്ലഗ് ആൻഡ് പ്ലേ’ വ്യവസായ പാർക്കുകൾ തുടങ്ങാൻ കേന്ദ്രംസ്വർണ വായ്പകളുടെ മൂല്യം വർധിച്ച് 19 ലക്ഷം കോടിയായിആയുധ കയറ്റുമതിയിൽ ഇന്ത്യ വൻ ശക്തിയാകുമെന്ന് രാജ്നാഥ് സിങ്

എംആധാർ ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നു

ധാർ കൂടുതൽ നൂതന ഘട്ടത്തിലേക്ക് കടക്കുന്നു. ഇതിന്റെ ഭാഗമായി ഇതുവരെ പലരും ഉപയോഗിച്ചു വന്ന എംആധാർ (mAadhaar) ആപ്പ് ഘട്ടം ഘട്ടമായി പ്രവർത്തനരഹിതമാക്കും. പകരം കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ നിറച്ച പുതിയ ആപ്പും, ആധാർ പ്ലാറ്റ്‌ഫോമും പ്രവർത്തന സജ്ജമാക്കാനാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) തീരുമാനിച്ചിരിക്കുന്നത്. അതേസമയം ആധാർ വിവരങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള തിയതി ഒരു വർഷത്തേക്ക് കൂടി യുഐഡിഎഐ ദീർഘിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കരുത്തുറ്റ സംവിധാനവും കുറഞ്ഞ വിവര പങ്കിടലും
നവീകരിച്ച ആധാർ പ്ലാറ്റ്‌ഫോം കൂടുതലായി സെലക്ടിവ് ഡേറ്റാ ഷെയറിങ്ങിനെ ആശ്രയിക്കും. കൂടാതെ ഒതന്റിക്കേഷൻ രീതികളും ശക്തിപ്പെടുത്തും. ഇത് പഴയ സിസ്റ്റവുമായി താരതമ്യം ചെയ്യുമ്പോൾ കാഴ്ചയിൽ മാത്രമല്ല മാറ്റം കൊണ്ടുവരുന്നത്, ദൈനംദിന ഉപയോഗത്തിൽ പോലും ഇതിന്റെ പെരുമാറ്റ രീതികളിൽ മാറ്റം കാണാനാകുമെന്നാണ് റിപ്പോർട്ടുകൾ. താമസിയാതെ കാലഹരണപ്പെടാൻ പോകുന്ന എംആധാർ ആപ്പ് പലപ്പോഴും ഒരു വ്യക്തിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പ്രദർശിപ്പിച്ചിരുന്നു.

പുതിയ ആധാർ ആപ്പിന്റെ ഘടനയും പ്രവർത്തനരീതിയും അതിൽ നിന്ന് വ്യത്യസ്തമാണ്. ഒരു വ്യക്തിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങൾ നൽകുന്നതിന് പകരം അയാളെ തിരിച്ചറിയാൻ വേണ്ട ഏറ്റവും കുറഞ്ഞ കാര്യങ്ങൾ മാത്രമായിരിക്കും പങ്കിടുക. സുരക്ഷിതമായ ക്യൂആർ കേന്ദ്രീകൃത ആധാർ ഷെയറിങ് നടത്താൻ കെൽപ്പുള്ളതാണ് പുതിയ ആപ്പ്.

പുതിയ ആധാർ ആപ് ഇൻസ്റ്റോൾ ചെയ്ത് ഉപയോഗിക്കേണ്ട വഴി
നേരത്തെ ഉണ്ടായിരുന്ന എംആധാർ സംവിധാനത്തെക്കാൾ കൂടുതൽ സുരക്ഷാ പാളികൾ ഒരുക്കിയാണ് പുതിയ ആപ്പ് എത്തുന്നത്. കാലഹരണപ്പെടാൻ പോകുന്ന ആധാർ ആപ്പിൽ സാധ്യമായിരുന്ന ഒറ്റ ലോഗ് ഇൻ ഒഴിവാക്കി, ഒന്നിനുപുറകെ ഒന്നായി വരുന്ന വേരിഫിക്കേഷൻ സംവിധാനമാണ് പുതിയ ആപ്പിൽ ഒരുക്കിയിരിക്കുന്നത്. ഇതിനായി ആദ്യം ഔദ്യോഗിക ആധാർ ആപ്പ് വേരിഫൈഡ് ആപ്പ് സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യണം.

തുടർന്ന് നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക. അതിനുശേഷം ആധാറുമായി ബന്ധിപ്പിക്കാൻ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ എന്റർ ചെയ്യണം.

ഈ നമ്പറിലേക്ക് വരുന്ന ഒടിപി വേരിഫൈ ചെയ്ത ശേഷം ഫേസ് ഒതന്റിക്കേഷൻ നടത്താൻ ആപ്പ് ആവശ്യപ്പെട്ടാൽ അതും ചെയ്യേണ്ടതുണ്ട്. അതിന് ശേഷം പിൻ സെറ്റ് ചെയ്യുകയോ അല്ലെങ്കിൽ ബയോമെട്രിക് അൺലോക്ക് സെറ്റ് അപ്പ് ചെയ്യുകയോ ചെയ്യാം. അടുത്തതായി ആധാർ നമ്പർ എന്റർ ചെയ്ത് ഒരിക്കൽ കൂടി ഒടിപി വേരിഫിക്കേഷൻ നടത്തുന്നതോടെ ആപ്പ് ഉപയോഗിക്കാൻ സജ്ജമാകും.

ഡിജിറ്റൽ തിരിച്ചറിയൽ പുതിയ നിലവാരത്തിലേക്ക്
പുതിയ ആപ്പിൽ ഒതന്റിക്കേഷൻ രീതികൾ നൂതനമാക്കിയിട്ടുണ്ട്. പുതിയ സിസ്റ്റത്തിൽ എസ്എംഎസ് കേന്ദ്രീകൃത ഒടിപി വേരിഫിക്കേഷൻ മാത്രം നടത്തി വന്നിടത്ത് മുഖം തിരിച്ചറിയൽ സംവിധാനം, ക്യൂആർ കോഡ് വേരിഫിക്കേഷൻ, ഒടിപി സംവിധാനം തുടങ്ങി പല ലേയറുകളുള്ള തിരിച്ചറിയൽ സംവിധാനങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.

കൗണ്ടറുകളിൽ നേരിട്ടെത്തി വേരിഫിക്കേഷൻ നടത്തേണ്ട സന്ദർഭങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഈ ക്യൂആർ കേന്ദ്രീകൃത സിസ്റ്റം സഹായിക്കും. ഹോട്ടലുകൾ, ആശുപത്രികൾ, ഗവൺമെന്റ് സർവീസുകൾ തുടങ്ങിയവയ്ക്ക് ഇത് ഏറെ ഉപകരിക്കും.

ബയോമെട്രിക് വിവരങ്ങൾക്ക് കൂടുതൽ സുരക്ഷ
ബയോമെട്രിക്, ഐഡന്റിറ്റി ഡേറ്റ എന്നിവയുടെ കാര്യത്തിൽ വ്യക്തിക്ക് കൂടുതൽ നിയന്ത്രണം നടത്താൻ പുതിയ ആപ്പിൽ സാധിക്കും. ഫിങ്ഗർപ്രിന്റ്, മുഖം, ഐറിസ് ഡേറ്റ എന്നിവ ഇനി വ്യക്തികൾക്ക് ലോക്ക് ചെയ്യാം.

എപ്പോഴൊക്കെ ബയോമെട്രിക് വേരിഫിക്കേഷൻ അനുവദിക്കണം എന്ന കാര്യത്തിലും വ്യക്തിക്ക് സ്വന്തമായി തീരുമാനമെടുക്കാം. താൻ അനുവദിക്കാതെ മറ്റൊരാൾ തന്റെ ആധാർ ആപ്പ് ഉപയോഗിച്ച് ഇടപെടലുകൾ നടത്തുന്നത് പരമാവധി കുറയ്ക്കാൻ ഇതിലൂടെ സാധിക്കും.

സൗജന്യ അപ്‌ഡേറ്റ് ജൂൺ 15 വരെ നീട്ടി
ഓൺലൈനായി തങ്ങളുടെ ആധാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അത് ചെയ്യാനുള്ള അവസരം യുഐഡിഎഐ നീട്ടിയിട്ടുണ്ട്.

രാജ്യത്തെ പൗരന്മാർക്ക് മൈആധാർ (myAadhaar) പോർട്ടലിൽ തങ്ങളുടെ ഐഡന്റിറ്റി, അഡ്രസ് രേഖകൾ പണം നൽകാതെ അപ്‌ഡേറ്റ് ചെയ്യാനാകും. ഇത് മുൻപ് പ്രഖ്യാപിച്ച തിയതികളിൽ നിന്ന് മാറ്റി, പുതിയ റിപ്പോർട്ട് പ്രകാരം സൗജന്യ അപ്‌ഡേറ്റ് 2026 ജൂൺ 15 വരെ നടത്താൻ സാധിക്കും.

X
Top