കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

അപ്രാവ എനർജിയുടെ 10% ഓഹരികൾ കൂടി ഏറ്റെടുക്കാൻ സിഡിപിക്യു ഇൻഫ്രാസ്ട്രക്ചേഴ്സ്

ഡൽഹി: കമ്പനിയുടെ 10 ശതമാനം ഓഹരികൾ സിഡിപിക്യു ഇൻഫ്രാസ്ട്രക്ചേഴ്സിന് 660 കോടി രൂപയ്ക്ക് വിൽക്കാൻ തങ്ങളുടെ പ്രൊമോട്ടറായ ഹോങ്കോംഗ് ആസ്ഥാനമായുള്ള സിഎൽപി ഗ്രൂപ്പ് തീരുമാനിച്ചതായി അപ്രാവ എനർജി അറിയിച്ചു. ഈ നിർദിഷ്ട ഇടപാടിന് ശേഷം, സിഎൽപി ഗ്രൂപ്പിനും സിഡിപിക്യു ഇൻഫ്രാസ്ട്രക്ചേഴ്സിനും കമ്പനിയിൽ തുല്യ ഓഹരി ഉണ്ടായിരിക്കും. അടുത്ത 3-4 വർഷത്തിനുള്ളിൽ തങ്ങളുടെ ബിസിനസ് ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അപ്രാവ എനർജി മാനേജിംഗ് ഡയറക്ടർ രാജീവ് മിശ്ര പറഞ്ഞു. ഗ്രീൻ എനർജി ഉൽപ്പാദനം, പവർ ഡിസ്ട്രിബ്യൂഷൻ, ട്രാൻസ്മിഷൻ, സ്മാർട്ട് മീറ്റർ ബിസിനസുകൾ എന്നിവയുൾപ്പെടെയുള്ള വൈദ്യുതി വിഭാഗത്തിൽ കമ്പനി ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അപ്രാവ എനർജിയിൽ (മുമ്പ് സിഎൽപി ഇന്ത്യ എന്നറിയപ്പെട്ടിരുന്നു) നിലവിൽ സിഎൽപി ഗ്രൂപ്പിന് 60 ശതമാനവും സിഡിപിക്യു ഇൻഫ്രാസ്ട്രക്ചേഴ്‌സ് ഏഷ്യ II ന് 40 ശതമാനവും ഓഹരിയുണ്ട്. ഈ ഏറ്റെടുക്കൽ ഇടപാട് പൂർത്തിയാകുമ്പോൾ, സിഡിപിക്യു ഇൻഫ്രാസ്ട്രക്ചേഴ്സ് ഏഷ്യ II അപ്രാവ എനർജിയുടെ 50 ശതമാനം ഓഹരിയുടമയായി മാറും. 

X
Top