എൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ

കാഷ്‌ മാര്‍ക്കറ്റിലെ വിറ്റുവരവ്‌ റെക്കോഡ്‌ കടന്നു

മുംബൈ: കാഷ്‌ മാര്‍ക്കറ്റ്‌ വിഭാഗത്തിലെ വിറ്റുവരവ്‌ ഡിസംബറില്‍ പുതിയ റെക്കോഡിലേക്ക്‌ ഉയര്‍ന്നു. ശരാശരി പ്രതിദിന വിറ്റുവരവ്‌ ആദ്യമായി ഒരു ലക്ഷം കോടി രൂപയ്‌ക്ക്‌ മുകളിലെത്തി.

എന്‍എസ്‌ഇയിലെയും ബിഎസ്‌ഇയിലെയും പ്രതിദിന വിറ്റുവരവ്‌ ഡിസംബറില്‍ 1.15 ലക്ഷം കോടി രൂപ വരെ ഉയര്‍ന്നു. മുന്‍മാസത്തെ അപേക്ഷിച്ച്‌ വിറ്റുവരവില്‍ 45.85 ശതമാനം വര്‍ധനയാണുണ്ടായത്‌.

നിക്ഷേപകരുടെ വര്‍ധിതമായ പങ്കാളിത്തം വിറ്റുവരവ്‌ കൂടുന്നതിന്‌ വഴിയൊരുക്കി. സെന്‍സെക്‌സും നിഫ്‌റ്റിയും ഈ വര്‍ഷം ഇതുവരെ 15 ശതമാനമാണ്‌ ഉയര്‍ന്നത്‌.

ബി എസ്‌ ഇ മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ സൂചികകള്‍ 45 ശതമാനം വീതം ഉയരുകയും ചെയ്‌തു.

ഐപിഒ ലിസ്റ്റിംഗ്‌ ഗണ്യമായി വര്‍ധിച്ചത്‌ വിറ്റുവരവ്‌ കൂടിയതിന്‌ ഒരു കാരണമായി. വിവിധ ബ്ലോക്ക്‌ ഡീലുകള്‍ നടന്നതും വിപണിയിലെ ഇടപാടുകളുടെ വ്യാപ്‌തി ഉയരുന്നതിന്‌ വഴിവെച്ചു.

ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സിലെ വ്യാപാരവും പുതിയ റെക്കോഡിലേക്ക്‌ നീങ്ങി. 447.94 ലക്ഷം കോടി രൂപയാണ്‌ ഈ വിഭാഗത്തിലെ ശരാശരി പ്രതിദിന വിറ്റുവരവ്‌. മുന്‍മാസത്തെ അപേക്ഷിച്ച്‌ 29.41 ശതമാനം വര്‍ധനയുണ്ടായി.

2023ല്‍ നിക്ഷേപകരുടെ ഓഹരി വിപണിയിലെ പങ്കാളിത്തം ഏറെ വര്‍ധിച്ചു. ഡീമാറ്റ്‌ അക്കൗണ്ടുകളില്‍ ഗണ്യമായ വര്‍ധനയുണ്ടായി.

സിസ്റ്റമാറ്റിക്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) വഴിയുള്ള നിക്ഷേപവും എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലാണ്‌ എത്തിയത്‌.

X
Top