ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ക്യാപിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും എഡല്‍വൈസ് ലൈഫ് ഇന്‍ഷുറന്‍സും പങ്കാളിത്തത്തില്‍

ന്ത്യയിലെ ആദ്യത്തെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കായ ക്യാപിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡും (‘ക്യാപിറ്റല്‍ എസ്എഫ്ബി’) എഡല്‍വൈസ് ലൈഫ് ഇന്‍ഷുറന്‍സും മുംബൈയില്‍ തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു.

ഈ സഹകരണം ക്യാപിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ വൈവിധ്യമാര്‍ന്ന ഉപഭോക്തൃ അടിത്തറയെ എഡല്‍വൈസ് ലൈഫ് ഇന്‍ഷുറന്‍സിന്റെ സമഗ്രമായ ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുന്നതിന് പ്രാപ്തരാക്കുകയും അതുവഴി അവരുടെ സാമ്പത്തിക ഭദ്രതയെന്ന ആവശ്യകത നിറവേറ്റുകയും ചെയ്യും.

ബാങ്കിംഗ് മേഖലയില്‍ രണ്ട് പതിറ്റാണ്ടിലേറെ പ്രവര്‍ത്തന പരിചയമുള്ള ക്യാപിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് തങ്ങളുടെ പ്രധാന വിപണി-ഇടത്തരം-വരുമാന വിഭാഗത്തിലെ ഉപയോക്താക്കളെ കുറിച്ച് സൂക്ഷ്മമായ ധാരണ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

അവരുടെ പ്രത്യേക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഉല്‍പ്പന്നങ്ങളും സേവനങ്ങളും ക്രമീകരിക്കുന്നു.

ഈ സഹകരണത്തിലൂടെ, ക്യാപിറ്റല്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എഡല്‍വൈസ് ലൈഫിന്റെ സമഗ്രമായ ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനായി അതിന്റെ വിപുലമായ ശൃംഖലയും ഉപഭോക്തൃ അടിത്തറയും പ്രയോജനപ്പെടുത്തും.

ലൈഫ് ഇന്‍ഷുറന്‍സ് പ്രതിവിധികള്‍ അവരുടെ ബാങ്കിംഗ് സേവനങ്ങളുമായി സുഗമമായി സമന്വയിപ്പിച്ച് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ഈ പങ്കാളിത്തത്തിലൂടെ തയ്യാറാകും.

X
Top