ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

കാനറ ബാങ്കിന്റെ അറ്റാദായം 2,525 കോടിയായി കുതിച്ചുയർന്നു

മുംബൈ: പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന്റെ രണ്ടാം പാദ അറ്റാദായം 89.51 ശതമാനം ഉയർന്ന് 2,525.47 കോടി രൂപയായി. ഈ മികച്ച ഫലത്തോടെ ബാങ്കിന്റെ ഓഹരി 1.18 ശതമാനം ഉയർന്ന് 252.90 രൂപയിലെത്തി.

പ്രൊവിഷനുകൾക്കും ആകസ്മികതകൾക്കും മുമ്പുള്ള ബാങ്കിന്റെ പ്രവർത്തന ലാഭം മുൻവർഷത്തെ 5,603.64 കോടിയിൽ നിന്ന് 23.23 ശതമാനം ഉയർന്ന് 6,905.48 കോടി രൂപയായപ്പോൾ വായ്പ ദാതാവിന്റെ അറ്റ ​​പലിശ വരുമാനം 18.51% വർധിച്ച് 7,434 കോടി രൂപയായി.

ആസ്തി നിലവാരത്തിന്റെ കാര്യത്തിൽ, ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) 52,485.14 കോടി രൂപയായി കുറഞ്ഞു. അതേസമയം മൊത്ത എൻപിഎ അനുപാതം 6.37% ആണ്. പ്രസ്തുത പാദത്തിൽ കാനറ ബാങ്കിന്റെ ആഭ്യന്തര നിക്ഷേപം 7.77% വളർച്ചയോടെ 10,56,519 കോടി രൂപയായി.

അവലോകന കാലയളവിൽ ആഗോള ബിസിനസ് 13.89% വർധിച്ച് 1958111 കോടി രൂപയായതായി പൊതുമേഖലാ ബാങ്ക് അറിയിച്ചു. കാനറ ബാങ്കിന് 9,722 ശാഖകളും, 10,759 എടിഎമ്മുകളും ഉണ്ട്. കൂടാതെ ലണ്ടൻ, ദുബായ്, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ബാങ്കിന് 3 വിദേശ ശാഖകളുണ്ട്. ഇന്ത്യൻ സർക്കാരിന് ബാങ്കിൽ 62.93% ഓഹരിയാണുള്ളത്.

X
Top