രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

ആൽഫയുമായി ബന്ധപ്പെട്ട നിയമനടപടി: വായ്പാ ഇടപാടുകാരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ബൈജൂസ്

ബൈജൂസിൻ്റെ സഹോദര സ്ഥാപനമായ ബൈജൂസ് ആൽഫയുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഡെലിവെ കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികളുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബൈജൂസ് വ്യക്തമാക്കി.

ബൈജൂസിൻ്റെ ടേം ലോൺ ബി (ടിഎൽബി)യുടെ ഭാഗമായ ചില വായ്പാ ഇടപാടുകാരുമായി നടക്കുന്ന കേസിൽ ബൈജൂസ് ആൽഫയുടെ നിലവിലുള്ള സ്ഥിതി തുടരാമെന്നാണ് ഇടക്കാല ഉത്തരവ്.

അമേരിക്കൻ കമ്പനിയായ ആൽഫ ഇപ്പോൾ പ്രവർത്തിക്കുന്നില്ല, സ്വന്തമായി ജീവനക്കാരുമില്ല. ഇതുമായി ബന്ധപ്പെട്ട് വായ്പാ ഇടപാടൂകാർ ഉയർത്തിക്കൊണ്ടുവന്ന കാര്യങ്ങൾ തികച്ചും അസത്യമാണെന്ന് കമ്പനി വക്താക്കൾ പറയുന്നു.

”ആൽഫയിൽ നിന്ന് 500 മില്യൺ ഡോളർ ബൈജൂസ് കടത്തി എന്ന അതിശയകരമായ ആരോപണമാണ് പരാതിക്കാർ ഉന്നയിച്ചിരിക്കുന്നത്. കമ്പനിയുടെ നടപടി ശരിയല്ല എന്ന രീതിയിലാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്.

ഇത് പൂർണ്ണമായും തെറ്റായ വസ്തുതയാണ്. ഈ ആരോപണങ്ങൾ കമ്പനി ശക്തമായി നിഷേധിക്കുന്നു. ക്രഡിറ്റ് എഗ്രിമെൻ്റിൽ നിന്ന് വ്യതിചലിക്കാതെ, അതിൻ്റെ ചട്ടങ്ങൾ പാലിച്ച്, എല്ലാ അവകാശങ്ങളും ബാധ്യതകളും പരിരക്ഷിച്ചുകൊണ്ടാണ് ഈ തുക ട്രാൻസ്ഫർ ചെയ്തത്.

സത്യത്തിൽ, ഇപ്പോൾ നിലവിലുള്ള കരാർ പ്രകാരം പണം ട്രാൻസ്ഫർ ചെയ്യുന്നത് അനുവദിച്ചിട്ടില്ല എന്ന് പരാതിക്കാർ പോലും പറയുന്നില്ല.

ആഗോള തലത്തിൽ ബൈജൂസിൻ്റെ ബിസിനസ് വ്യാപിക്കുന്നതിനുവേണ്ടിയാണ് ഇപ്പോൾ പ്രവർത്തനമില്ലാത്ത ആൽഫയിൽ നിന്ന് ഫണ്ട് മറ്റ് കമ്പനികളിലേയ്ക്ക് മാറ്റിയത്.

ബൈജൂസ് ടി എൽബി കരാറിലേർപ്പെട്ടത് അതിലൂടെ നേടുന്ന ഫണ്ട് ആഗോളതലത്തിലെ വളർച്ചയ്ക്കും ബിസിനസ് വ്യാപനത്തിനും ഉപയോഗിക്കാൻ വേണ്ടിയാണ്, അതുകൊണ്ട് ആവശ്യമനുസരിച്ച് പണം മാറ്റാനും ഉപയോഗിക്കാനുമുള്ള സ്വാതന്ത്ര്യം ബൈജൂസിനുണ്ട്.

മാത്രമല്ല, 2021-ൽ ഒപ്പുവച്ച ടേം ലോൺ ബി-യുടെ ഭാഗമായ എല്ലാ കരാർ തുകകളും ബൈജൂസ് കൃത്യമായി നൽകിയിട്ടുണ്ട്. തിരിച്ചടവ് ഒരു തവണ പോലും മുടങ്ങിയിട്ടില്ല.

യാതൊരുവിധത്തിലും ലോൺ വ്യവസ്ഥകൾക്ക് വിരുദ്ധമായ രീതിയിൽ പണമിടപാടുകൾ നടത്തിയിട്ടില്ല. പരാതിക്കാരുടെ ആരോപണങ്ങൾ തെറ്റാണെന്ന് ബൈജൂസ് കോടതിയിൽ വാദിക്കുന്നുണ്ട്. ഒട്ടും പ്രധാനമല്ലാത്ത, പണവുമായി ബന്ധമില്ലാത്ത, സാങ്കേതികമായ ചില പ്രശ്നങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് അവ.

കോടതിയുടെ ഇടക്കാല ഉത്തരവ് ലോകമൊട്ടാകെയുള്ള ബൈജൂസിൻ്റെ ഒരു സ്ഥാപനത്തെയും ബാധിക്കുന്നില്ല. ഇതൊരു താൽക്കാലിക ഉത്തരവ് മാത്രമാണ് എന്നതാണ് പ്രധാന കാര്യം. പണം ട്രാൻസ്ഫർ ചെയ്തത് ഉൾപ്പെടെ കേസിലെ വസ്തുതകളെക്കുറിച്ച് അന്തിമമായ ഒരു പ്രഖ്യാപനവും കോടതി നടത്തിയിട്ടില്ല.

കിട്ടുന്ന അവസരങ്ങളിലൂടെ നേട്ടമുണ്ടാക്കാൻ മാത്രം ശ്രമിക്കുന്ന വായ്പാ ഇടപാടുകാരുടെ ഒരു സംഘം ആവശ്യപ്പെടുന്നത് അയാർത്ഥവും അസ്വീകാര്യവുമായ വ്യവസ്ഥകളാണ്.

ഈ സാഹചര്യത്തിൽ തികച്ചും സത്യസന്ധമായ ഇടപെടലുകളിലൂടെ നീതിയുക്തമായ തീർപ്പിലെത്താനുള്ള എല്ലാ ശ്രമങ്ങളും ബൈജൂസ് തുടരും.

കൃത്യമായ തിരിച്ചടവുകൾ നടത്തി എല്ലാവിധ വായ്പാ പദ്ധതികളും മികച്ച രീതിയിൽ പൂർത്തിയാക്കുന്ന ട്രാക്ക് റെക്കോഡുള്ള കമ്പനിയാണ് ബൈജൂസ്.

ഈയടുത്ത് ബൈജൂസ് നേടിയ 250 മില്യൺ ഡോളറിൻ്റെ നിക്ഷേപം കമ്പനിയുടെ സാമ്പത്തിക സ്ഥിരതയുടെ തെളിവാണ്; ബൈജൂസിൻ്റെ ബിസിനസിൽ നിക്ഷേപകർക്കുള്ള അടിയുറച്ച വിശ്വാസത്തിൻ്റെയും.

വായ്പാ ഇടപാടുകാരുമായി മികച്ച രീതിയിലുള്ള സന്ധിസംഭാഷണങ്ങൾ നടത്തി ഒരു തീർപ്പിലെത്താനുള്ള ശ്രമങ്ങൾ ബൈജൂസ് തുടരും.

ഇത് ആഗോളതലത്തിലുള്ള ബൈജൂസിൻ്റെ പ്രവർത്തനങ്ങളുടെ ദീർഘകാല സുസ്ഥിരത ഉറപ്പുവരുത്തുന്നതോടൊപ്പം ലോകമൊട്ടാകെയുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തെ മുന്നോട്ടുനയിക്കുകയും ചെയ്യും.

X
Top