കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ബിസിനസ് മേഖലയില്‍ റിവേഴ്‌സ് മൈഗ്രാഷന്‍ ആരംഭിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവിധി പേര്‍ ഇന്ത്യയില്‍ ബിസിനസുകള്‍ ആരംഭിക്കാന്‍ മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.

അടുത്ത തലമുറയ്ക്ക് രാജ്യത്ത് ജീവിക്കാനും മികച്ച ജീവിതം നയിക്കാനും രാജ്യത്തിനായി സംഭാവന നല്‍കാനും കഴിയണമെന്നും അവര്‍ പറഞ്ഞു.

ബെംഗളൂരുവില്‍ പരിപാടി സംഘടിപ്പിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സതേണ്‍ ഇന്ത്യ റീജിയണല്‍ കൗണ്‍സിലാണ് മന്ത്രി അഭിപ്രായപ്പെട്ടത്.

ചെറുകിട ബിസിനസുകാര്‍ നിയപരമായി ബിസിനസുകള്‍ ചെയ്യാന്‍ വരാത്തത് നികുതിയ ഭയന്നാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നിലവിലുള്ള സിസ്റ്റത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ട് വരണമെന്നും അവര്‍ പറഞ്ഞു. ചെറുകിട ബിസിനസില്‍ പോലും ഡിജിറ്റല്‍ വിപ്ലവം ആവശ്യമാണ്. എന്നാല്‍ സിസ്റ്റത്തിന്റെ ഭാഗമാകുമ്പോള്‍ നിലവിലുള്ളതിനേക്കാള്‍ നേട്ടം സ്വന്തമാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വേഗത്തിലും പുതിയ വിപണികളിലേക്കുള്ള പ്രവേശനത്തിലും ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഇടപാടുകള്‍ എളുപ്പമാക്കിയിട്ടുണ്ടെന്നും ഇത് ബിസിനസുകള്‍ക്ക് ഗുണം ചെയ്യുമെന്നും ചടങ്ങില്‍ മന്ത്രി പറഞ്ഞു.

X
Top