സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

മൊബൈൽ സേവനത്തിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് താൽക്കാലികമെന്ന് ബിഎസ്എൻഎൽ; ‘നെറ്റ്വര്ക്ക് പ്രശ്നങ്ങൾ 4ജി ടവർ ജോലികൾ നടക്കുന്നതിനാൽ’

പത്തനംതിട്ട: ബി.എസ്.എൻ .എൽ. മൊബൈൽ സേവനത്തിൽ ചില മേഖലകളിൽ പ്രശ്നങ്ങൾ റിപ്പോർട്ടു ചെയ്യുന്നത് പുതിയ 4ജി ടവറുകൾ സ്ഥാപിക്കുമ്പോഴുള്ള ട്യൂണിങ് കൃത്യമാക്കൽ പ്രക്രിയ മൂലം. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യയിലുള്ള ടവറുകൾ കേരളത്തിലും സ്ഥാപിച്ചുവരുകയാണ്.

നിലവിലുള്ള 2ജി, 3ജി ടവറുകളിലെ ഉപകരണങ്ങൾ മാറ്റി 4ജി സംവിധാനങ്ങൾ സ്ഥാപിക്കുമ്പോൾ പഴയ 2ജി സേവനം നിലനിർത്താനുള്ള ശ്രമമാണ് പ്രധാനമായും നടത്തുന്നത്. സ്മാർട്ട് ഫോണുകളല്ലാത്തവ ഉപയോഗിക്കുന്ന ആളുകളിൽ നല്ലൊരു ശതമാനത്തിന്റെ കൈവശം 2ജി സേവനത്തിൻ ഉതകുന്ന കീപ്പാഡ് ഫോണുകളാണുള്ളത്.

ടാറ്റ കണ്സള്ട്ടൻ സി സർവീസസ് (ടി.സി.എസ്.) തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ നടപ്പാക്കുമ്പോൾ, 2ജി യിലുള്ള ഉപഭോക്താക്കളെ കൈവിടരുതെന്ന് സർക്കാർ നിർദേശമുണ്ടായിരുന്നു.

മൊബൈൽ സേവനമെത്തിക്കുന്നതിൽ 4ജിക്ക് പായ്ക്കറ്റ് സ്വിച്ചിങ്ങും 2ജിക്ക് സർക്യൂട്ട് സ്വിച്ചിങ്ങുമാണ് ഉപയോഗിക്കുന്നത്. 2ജി സേവനം നൽകേണ്ടെങ്കിൽ പായ്ക്കറ്റ് സ്വിച്ചിങ് വഴി കോളുകൾ വരുകയും പോകുകയും ചെയ്യും.

എന്നാൽ, കീപ്പാഡ് ഫോണുകളിലേക്ക് 4ജിയിലുള്ള ഒരു സിഗ്നൽ വരുമ്പോൾ അതിനെ 2ജിക്ക് ഇണങ്ങുന്ന തരത്തിലേക്ക് മാറ്റണം.

അതിനുവേണ്ടി ബി.എസ്.എൻ .എൽ., സർക്യൂട്ട് സ്വിച്ച്ഡ് ഫോള്ബാക്ക്(സി.എസ്.എഫ്.ബി.) എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഫോണ് 2ജി ആണോ എന്ന് സ്വമേധയാ തിരിച്ചറിഞ്ഞ് 4ജി കട്ട് ഓഫായി 2ജിയിലേക്ക് മാറുകയാണ് സി.എസ്.എഫ്.ബി.യിലൂടെ നടക്കുന്നത്. പുതിയ ടവർ സ്ഥാപിക്കുമ്പോൾ ഈ സാങ്കേതികവിദ്യയുടെ ട്യൂണിങ് കൃത്യമാക്കുന്ന പ്രവർത്തനവും നടക്കുന്നുണ്ട്.

അതിനാൽ ചിലപ്പോൾ കോളുകളിൽ പ്രശ്നങ്ങൾ കണ്ടെന്നുവരാം. ട്യൂണിങ് കൃത്യമാക്കുന്നതോടെ അത് പരിഹരിക്കപ്പെടും.

സംസ്ഥാനത്ത് നിലവിൽ 1000 ടവറുകളിൽ 4ജി ഉപകരണങ്ങൾ ഘടിപ്പിച്ചുകഴിഞ്ഞു. 700 എണ്ണം പ്രവർത്തിച്ചുതുടങ്ങി. ഒക്ടോബറിനുമുമ്പ് കേരളത്തിൽ 2500 ടവറുകൾ എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

എന്നാൽ, മറ്റു കമ്പനികളുടെ താരിഫ് വർധനമൂലം ബി.എസ്.എൻ .എല്ലിലേക്ക് വരിക്കാരുടെ വരവ് കൂടിയതിനെത്തുടർന്ന് 4ജി നടപ്പാക്കലിൻ വേഗം കൂട്ടിയിട്ടുണ്ട്. ഒക്ടോബറിനുമുമ്പ് സംസ്ഥാനത്തെ 4000 ടവറുകളിൽ 4ജി സേവനം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.

രാജ്യത്ത് അടുത്ത മാർച്ചിനകം ഒരു ലക്ഷം ടവറുകളിൽ സേവനമെത്തിക്കും. 5ജി സേവനംകൂടി നൽകാൻ കഴിയുന്ന ഉപകരണങ്ങളാണ് ടി.സി.എസ്. വികസിപ്പിച്ചത്. 5ജി സേവനം എന്നുമുതൽ എന്ന കാര്യത്തിലുള്ള തീരുമാനം വരാനിരിക്കുന്നതേയുള്ളൂ.

X
Top