ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

റെയ്‌ഞ്ചില്ലാതിരുന്ന ഗ്രാമങ്ങളില്‍ കുതിച്ച് ബിഎസ്എന്‍എല്‍ 4ജി വിന്യാസം

ദില്ലി: രാജ്യത്തെ 4ജി വിന്യാസത്തിന്‍റെ ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍. ഇതുവരെ നെറ്റ്‌വര്‍ക്ക് സൗകര്യം ലഭ്യമല്ലാതിരുന്ന ഗ്രാമങ്ങളില്‍ പതിനായിരത്തിലധികം 4ജി സൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ കമ്പനിക്കായി എന്നാണ് ബിഎസ്എന്‍എല്ലിന്‍റെ ഏറ്റവും പുതിയ അറിയിപ്പ്.

ഗ്രാമപ്രദേശങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ബിഎസ്എന്‍എല്‍ 4ജി വിന്യാസവുമായി മുന്നോട്ടുപോകുകയാണ്. രാജ്യത്തെ അതിര്‍ത്തിപ്രദേശങ്ങളിലടക്കമുള്ള ഗ്രാമങ്ങളില്‍ പതിനായിരത്തിലധികം 4ജി സൈറ്റുകള്‍ ബിഎസ്എന്‍എല്‍ കമ്മീഷന്‍ ചെയ്തു.

ഇതുവരെ നെറ്റ്‌വര്‍ക്ക് ലഭ്യമല്ലാതിരുന്ന ഗ്രാമങ്ങളിലാണ് ബിഎസ്എന്‍എല്ലിന്‍റെ ഈ കുതിപ്പ് എന്നത് ശ്രദ്ധേയമാണ്. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ ഉപയോഗിച്ച് ഗ്രാമങ്ങളില്‍10,000+ 4ജി സൈറ്റുകള്‍ കമ്മീഷന്‍ ചെയ്തു എന്നാണ് ബിഎസ്എന്‍എല്ലിന്‍റെ ട്വീറ്റ്.

ഗ്രാമപ്രദേശങ്ങളിലെ ദശലക്ഷക്കണക്കിന് മനുഷ്യര്‍ മൊബൈല്‍ നെറ്റ്‌വര്‍ക്കില്ലാതെ നാളിതുവരെ കഴിഞ്ഞയിടങ്ങളിലാണ് ബിഎസ്എന്‍എല്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നും ട്വീറ്റിലുണ്ട്.

രാജ്യത്ത് ഒരു ലക്ഷം 4ജി ടവറുകള്‍ എന്ന ലക്ഷ്യത്തിലേക്ക് ബിഎസ്എന്‍എല്‍ അടുക്കുകയാണ്. ജൂണ്‍ മാസത്തോടെ ഈ ലക്ഷ്യം ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് പൂര്‍ത്തിയാക്കും. ഇതിന് ശേഷം 5ജി സ്ഥാപനവും ബിഎസ്എന്‍എല്‍ ആരംഭിക്കും.

കേരളത്തിലും ബിഎസ്എന്‍എല്‍ 4ജി വിന്യാസം അന്തിമ ഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്.

X
Top