രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ബിഎസ്‌ഇ കാപ്പിറ്റല്‍ ഗുഡ്‌സ്‌ സൂചിക റെക്കോഡിന്‌ അരികെ

ബിഎസ്‌ഇ കാപ്പിറ്റല്‍ ഗുഡ്‌സ്‌ സൂചിക ഇന്നലെ ഒരു ശതമാനം ഉയര്‍ന്ന്‌ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിന്‌ തൊട്ടരികിലെത്തി. സീമന്‍സ്‌, എല്‍&ടി, സിജി പവര്‍ & ഇന്റസ്‌ട്രിയല്‍ സൊല്യുഷന്‍സ്‌, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്‌ തുടങ്ങിയ ഓഹരികള്‍ ഒരു ശതമാനം മുതല്‍ മൂന്ന്‌ ശതമാനം വരെ ഉയര്‍ന്നു.

2022 ഡിസംബര്‍ 15ന്‌ രേഖപ്പെടുത്തിയ 35,537 പോയിന്റാണ്‌ കാപ്പിറ്റല്‍ ഗുഡ്‌സ്‌ സൂചികയുടെ ഏറ്റവും ഉയര്‍ന്ന നിലവാരം. ഇന്നലെ 35,427 പോയിന്റ്‌ വരെ സൂചിക ഉയര്‍ന്നു.

ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ കാപ്പിറ്റല്‍ ഗുഡ്‌സ്‌ കമ്പനികള്‍ മികച്ച പ്രകടനമാണ്‌ കാഴ്‌ച വെച്ചത്‌. ഓര്‍ഡറുകള്‍ ഉയര്‍ന്ന തോതില്‍ ലഭിക്കുന്നത്‌ ഈ കമ്പനികളുടെ സാമ്പത്തിക നില മെച്ചപ്പെടുന്നതിന്‌ വഴിവെച്ചു.

കേന്ദ്രബജറ്റില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വകയിരുത്തലില്‍ ഗണ്യമായ വര്‍ധന വരുത്തിയത്‌ കാപ്പിറ്റല്‍ ഗുഡ്‌സ്‌ കമ്പനികള്‍ക്ക്‌ ഗുണകരമാണ്‌.

ഈ കമ്പനികള്‍ക്ക്‌ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നതിന്‌ ഇത്‌ സഹായകമാകും.

X
Top