Alt Image
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അന്തിമഘട്ടത്തില്‍; എതിര്‍ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ തീരുവ ഇന്ത്യക്ക് യുഎസ് ഉറപ്പുനല്‍കിയെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി ഉയരുന്നു ◆ പെട്രോളിയം കരുതൽ ശേഖരം 80 ശതമാനം വർധിപ്പിക്കാൻ ഇന്ത്യ; 8571 കോടിയുടെ വൻ പദ്ധതിയുമായി കേന്ദ്രം ◆ ചരിത്രം തിരുത്തി ഇന്ത്യൻ കയറ്റുമതി; ഒക്ടോബറിൽ 8990 കോടി ഡോളറിന്റെ സർവകാല റെക്കോർഡ് ◆ 6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆

10 ശതമാനത്തിലേറെ ഉയര്‍ന്ന് സൊമാറ്റോ ഓഹരി, ആഗോള,ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ലക്ഷ്യവില ഉയര്‍ത്തി

ന്യൂഡല്‍ഹി:ആദ്യമായി അറ്റാദായം രേഖപ്പെടുത്തിയിരിക്കയാണ് ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സൊമാറ്റോ.2 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ ഒന്നാംപാദ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 186 കോടി രൂപ നഷ്ടം നേരിട്ട സ്ഥാനത്താണിത്.

ഇതോടെ ഓഹരി വെള്ളിയാഴ്ച കുതിപ്പ് നടത്തി.10.05 ശതമാനം ഉയര്‍ന്ന് 95.25 രൂപയിലാണ് സ്റ്റോക്കുള്ളത്. ആഗോള, ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഓഹരിയില്‍ ബുള്ളിഷാണ്.

മോതിലാല്‍ ഓസ്വാള്‍ 11 രൂപ ലക്ഷ്യവില നിശ്ചയിച്ചും ജെഎം ഫിനാന്‍ഷ്യല്‍ 115 രൂപ ലക്ഷ്യവില നിശ്ചയിച്ചും ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. സിറ്റി ലക്ഷ്യവില 84 രൂപയില്‍ നിന്നും 115 രൂപയാക്കി ഉയര്‍ത്തിയപ്പോള്‍ മോര്‍ഗന്‍സ്റ്റാന്‍ലിയുടേത് 115 രൂപയാണ്. ഗോള്‍ഡ്മാന്‍ സാക്ക്‌സ് 110 രൂപയും ജെഫറീസ് 130 രൂപയു കൊടക് സെക്യൂരിറ്റീസ് 115 രൂപയും എച്ച്എസ്ബിസി 102 രൂപയും ലക്ഷ്യവില നല്‍കുന്നു.

നികുതി നേട്ടവും ശക്തമായ ഡിമാന്‍ഡുമാണ് ലാഭം നേടാന്‍ ഒന്നാംപാദത്തില്‍ കമ്പനി സഹായിച്ചത്. വരുമാനം 71 ശതമാനമുയര്‍ത്തി 2416 കോടി രൂപയാക്കാനായി. ഏകീകൃത ക്രമീകരിച്ച ഇബിറ്റ 12 കോടി രൂപയാണ്.

X
Top