ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ഊർജ സ്റ്റേഷനുകളാക്കി മാറ്റാൻ ബിപിസിഎൽ

മുംബൈ: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) അതിന്റെ 7,000 പരമ്പരാഗത റീട്ടെയിൽ ഔട്ട്‌ലെറ്റുകളെ എനർജി സ്റ്റേഷനുകളാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. ഈ ഊർജ സ്റ്റേഷനുകളിൽ വൈദ്യുത വാഹന (ഇവി) ചാർജിംഗ് സൗകര്യം ഉൾപ്പെടെ ഒന്നിലധികം ഇന്ധന ഓപ്ഷനുകൾ നൽകാൻ കമ്പനി ഉദ്ദേശിക്കുന്നു.

പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ ബാംഗ്ലൂർ-ചെന്നൈ, ബാംഗ്ലൂർ-മൈസൂർ-കൂർഗ് ഹൈവേ എന്നീ രണ്ട് ഇടനാഴികളിൽ ഇവി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കുന്നതായി ബിപിസിഎൽ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ചാർജറുകൾ അതിന്റെ ഒമ്പത് ഇന്ധന സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടിട്ടുണ്ട്. ഇത് ഹൈവേകളുടെ ഇരുവശത്തുമായി ആണ് സ്ഥാപിച്ചിരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തെ പ്രധാന നഗരങ്ങളെയും സാമ്പത്തിക കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന എല്ലാ പ്രധാന ദേശീയ പാതകളിലെയും ഇന്ധന പമ്പുകളിൽ ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ബിപിസിഎൽ പദ്ധതിയിടുന്നു. പുതിയ ബിസിനസ് സെഗ്‌മെന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും 7,000 പരമ്പരാഗത റീട്ടെയിൽ ഔട്ട്‌ലെറ്റുകളെ എനർജി സ്റ്റേഷനുകളാക്കി മാറ്റാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ബിപിസിഎൽ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

X
Top