സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

വാഹനങ്ങളിൽ കാര്‍ ടു കാര്‍ കമ്മ്യൂണിക്കേഷന്‍ ഉൾപ്പെടുത്തണമെന്ന് വിദഗ്ധ സമിതി

വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ വിവരങ്ങള്‍ പരസ്പരം കൈമാറുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ട് കാര്‍ ടു കാര്‍ കമ്യൂണിക്കേഷന്‍ വാഹനങ്ങളിൽ ഉൾപ്പെടുത്താൻ കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതിയാണ് നിര്‍ദേശം വച്ചത്.

വെഹിക്കിൾ ടു വെഹിക്കിൾ കമ്യൂണിക്കേഷനുള്ള വാഹനങ്ങൾക്ക്, സുരക്ഷാ റേറ്റിങ്ങായ ബിഎന്‍സിഎപിയില്‍ ഉയർന്ന റേറ്റിങ് നൽകണമെന്നും നിർദേശമുണ്ട്.

കാര്‍ ടു കാര്‍ കമ്യൂണിക്കേഷന്‍ വഴി വാഹനങ്ങള്‍ക്ക് അവയുടെ വേഗം, ദൂരം, ദിശ തുടങ്ങിയ വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ സാധിക്കും. വാഹനാപകടങ്ങൾ കുറയ്ക്കാന്‍ സാധിക്കുമെന്നതാണ് നേട്ടം.

ഒന്നിനു പിറകേ മറ്റൊന്നായി വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും ഇതുവഴി ഒഴിവാക്കാനാവും. അതുപോലെ അപകടത്തില്‍ പെട്ട വാഹനങ്ങളിലുള്ളവര്‍ക്ക് വേഗം വൈദ്യസഹായം എത്തിക്കുന്നതിനും ഇത്തരം വിവര കൈമാറ്റങ്ങള്‍ ഉപകാരപ്പെടും.

കാറുകളുടെ സുരക്ഷ പരിശോധിക്കുന്ന ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റുകളില്‍ ഒരു മാനദണ്ഡമായി കാര്‍ ടു കാര്‍ കമ്യൂണിക്കേഷന്‍ ഫീച്ചര്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

അപകടത്തിൽ പെടുന്ന കാറിലെ യാത്രികർക്ക് എത്രത്തോളം സുരക്ഷ ലഭിക്കുന്നുവെന്നാണ് ക്രാഷ് ടെസ്റ്റുകള്‍ വഴി പരിശോധിക്കുന്നത്. ഇതിന്റെ ഒരു പടി കൂടി കടന്നാണ് കാര്‍ ടു കാര്‍ കമ്യൂണിക്കേഷന്‍ ഉള്‍പ്പെടുത്തി അപകട സാധ്യത ഒഴിവാക്കുന്നത്.

വെഹിക്കിള്‍ ടു എവരിതിങ് (V2X) സാങ്കേതികവിദ്യയും ഭാവിയില്‍ ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധ സമിതി നിര്‍ദേശിക്കുന്നു. വി2എക്‌സ് സാങ്കേതികവിദ്യ പ്രകാരം കാറുകള്‍ മറ്റു വാഹനങ്ങളുമായി മാത്രമല്ല, ട്രാഫിക് ലൈറ്റുകള്‍ അടക്കമുള്ള സ്മാര്‍ട് ഉപകരണങ്ങളുമായും വിവര കൈമാറ്റം നടത്തും.

ഗതാഗതക്കുരുക്കുള്ള സ്ഥലങ്ങളില്‍ ഈ സാങ്കേതികവിദ്യയുടെ സഹായത്തില്‍ അപകടങ്ങള്‍ കുറയ്ക്കാനാവും. അതേസമയം നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള സമയപരിധി നിര്‍ദേശിച്ചിട്ടില്ല.

കാര്‍ ടു കാര്‍ കമ്യൂണിക്കേഷന്‍ നടപ്പിലാക്കണമെങ്കില്‍ വാഹന നിര്‍മാതാക്കള്‍ ആവശ്യമായ സാങ്കേതികവിദ്യയും ഉപകരണങ്ങളും വാഹനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

സീറ്റ് ബെല്‍റ്റും എയര്‍ ബാഗും നിര്‍ബന്ധമായതു പോലെ ഭാവിയില്‍ കാര്‍ ടു കാര്‍ കമ്യൂണിക്കേഷനും നിര്‍ബന്ധമാക്കാനുള്ള സാധ്യതയാണ് ഈ വിദഗ്ധ സമിതിയുടെ നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്.

X
Top