ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഇടിവ് നേരിട്ട് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണി വ്യാഴാഴ്ച നഷ്ടം വരിച്ചു. സെന്‍സെക്‌സ് 7700.48 പോയിന്റ് അഥവാ 1.29 ശതമാനം ഇടിഞ്ഞ് 58,766.59 ലെവലിലും നിഫ്റ്റി 216.50 പോയിന്റ് അഥവാ 1.22 ശതമാനം കുറവില്‍ 17,542.80 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മൊത്തം 1904 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1446 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

142 ഓഹരി വിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ടിസിഎസ്, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് എന്നിവയാണ് നിഫ്റ്റിയില്‍ നഷ്ടം നേരിട്ടവ.എന്നാല്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, ബജാജ് ഫിന്‍സര്‍വ്, ഏഷ്യന്‍ പെയന്റ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്പ് എന്നിവ മികച്ച പ്രകടനത്തോടെ മുന്നില്‍ നിന്നു.

ബിഎസ്ഇ മിഡ് ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ അര ശതമാനം വീതം ഉയര്‍ന്നതിനും വ്യാഴാഴ്ച സാക്ഷിയായി. മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ റിയാലിറ്റി ഒഴിച്ചുള്ള മേഖലകളെല്ലാം നഷ്ടത്തിലാണ്. ഉയര്‍ന്ന പലിശ നിരക്ക്, പണപ്പെരുപ്പം, സാമ്പത്തിക പ്രവര്‍ത്തനത്തിലെ കുറവ് എന്നിവ ആഗോള സൂചികകള്‍ക്കൊപ്പം ആഭ്യന്തര വിപണിയെയും ബാധിച്ചെന്ന് ജിയോജിത്ത് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

എന്നാല്‍ മാനുഫാക്ച്വറിംഗ് രംഗത്തെ മികച്ച പ്രകടനം ആഭ്യന്തര വിപണി വിപണി തിരിച്ചുകയറുമെന്നതിന്റെ അടയാളമായി. അതേസമയം ആര്‍ബിഐയുടെ അനുമാനത്തിനൊപ്പമെത്താന്‍ ജിഡിപിയ്ക്കായില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. വിദേശനിക്ഷേപകര്‍ പിന്തുണ തുടരുന്നതും വിപണിയെ സംബന്ധിച്ച് പോസിറ്റാവായ കാര്യമണെന്ന്് വിനോദ് നായര്‍ പറഞ്ഞു. മുഴുവന്‍ യൂറോപ്യന്‍, എഷ്യന്‍ സൂചികകളും നഷ്ടം വരിച്ച ദിവസമാണ് കടന്നുപോകുന്നത്.

X
Top