Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

താഴ്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിക്കുന്നു. സെന്‍സെക്‌സ് 303.96 പോയിന്റ് അഥവാ 0.51 ശതമാനം താഴ്ന്ന് 59107.12 ലെവലിലും നിഫ്റ്റി 81.60 പോയിന്റ് അഥവാ 0.47 ശതമാനം താഴ്ന്ന് 17369.30 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1589 ഓഹരികള്‍ മുന്നേറുമ്പോള്‍ 1248 ഓഹരികള്‍ താഴ്ച വരിക്കുന്നു.

129 എണ്ണം മാറ്റമില്ലാതെ തുടരുകയാണ്. കോള്‍ ഇന്ത്യ, അദാനി പോര്‍ട്ട്‌സ്,ബിപിസിഎല്‍,ഹീറോ മോട്ടോകോര്‍പ്, ബജാജ് ഫിന്‍സര്‍വ് എന്നിവയാണ് നേട്ടമുണ്ടാക്കുന്നത്. ടിസിഎസ്, ഇന്‍ഫോസിസ്,ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ എന്നിവ കനത്ത നഷ്ടം നേരിടുന്നു.

ലോഹം, റിയാലിറ്റി, പൊതുമേഖല ബാങ്ക് ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടം വരിക്കുകയാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.06 ശതമാനം,0.22 ശതമാനം എന്നിങ്ങനെ മുന്നേറുന്നു. ആഗോള ഇക്വിറ്റി മാര്‍ക്കറ്റുകളുടെ പ്രധാന ആശങ്ക യുഎസിലെ വര്‍ദ്ധിച്ചുവരുന്ന ബോണ്ട് യീല്‍ഡുകളാണ്, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.

ഇത് ഇന്ത്യയെപോലുള്ള രാജ്യങ്ങളിലേയ്ക്കുള്ള എഫ്‌ഐഐ (ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ്) ഒഴുക്ക് തടയുന്നു. ബാങ്കുകള്‍, ക്യാപിറ്റല്‍ ഗുഡ്സ്, സിമന്റ്, തിരഞ്ഞെടുത്ത വാഹനം, എഫ്എംസിജി തുടങ്ങിയ ആഭ്യന്തര സമ്പദ്വ്യവസ്ഥ നേരിടുന്ന ഓഹരികള്‍ മികച്ച പ്രകടനം തുടരും.

ബാങ്കിംഗ് ഓഹരികള്‍ പ്രതിരോധശേഷിയുള്ളവയാണ്. എഫ്‌ഐഐ വില്‍പ്പനയ്ക്കിടയിലും അത് ശക്തമായി തുടരും.

X
Top