ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ നഷ്ടം നേരിടുന്നു

മുംബൈ: നാല് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിന് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ തോതില്‍ ഇടിവ് നേരിട്ടു. സെന്‍സെക്‌സ് 80.65 അഥവാ 0.11 ശതമാനം കുറവില്‍ 61040.70 ത്തിലും നിഫ്റ്റി 20.40 അഥവാ 0.11 ശതമാനം കുറവില്‍ 18125 ലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1818 ഓഹരികളാണ് നേട്ടത്തിലുള്ളത്.

അതേസമയം 1040 ഓഹരികള്‍ തിരിച്ചടി നേരിടുന്നു. 113 ഓഹരി വിലകളില്‍ മാറ്റമില്ല. വാഹനം, ഐടി, ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജ്ജം എന്നിവയാണ് താഴ്ച വരിച്ച മേഖല സൂചികകള്‍.

ഹെല്‍ത്ത് കെയര്‍, ലോഹം, എന്നിവ ഒരു ശതമാനത്തിലധികം ഉയര്‍ന്നു. ബിഎസ്ഇ സ്‌മോള്‍ക്യാപ്പ്, മിഡ് ക്യാപ്പ് സൂചികകള്‍ നേട്ടം സ്വന്തമാക്കി. ചോളമണ്‍ഡലം ഇന്‍വെസ്റ്റ്‌മെന്റ്‌സ്, എന്‍എംഡിസി, ഗ്ലാന്റ് ഫാര്‍മ, ഹിന്‍ഡാല്‍കോ,ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, സൈഡസ് ലൈഫ് സയന്‍സസ്, വേദാന്ത,സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ,സൊമാട്ടോ,ഐടിസി,ടാറ്റ സ്റ്റീല്‍,ഡോ.റെഡ്ഡീസ് ലാബ്‌സ്, ഒഎന്‍ജിസി, യുണൈറ്റഡ് സ്പിരിറ്റ്‌സ്, ഐടിസി,ടാറ്റ സ്റ്റീല്‍,ജെഎസ് ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് മികവ് പ്രകടിപ്പിക്കുന്ന ഓഹരികള്‍.

അതേസമയം ഭാരതി എയര്‍ടെല്‍, ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ടൈറ്റന്‍,അപ്പോളോ ഹോസ്പിറ്റല്‍സ്, ഇന്‍ഫോസിസ്, ഹീറോ മോട്ടോ കോര്‍പ്പ്, ടിസിഎസ്, അദാനി പോര്‍ട്ട്‌സ്, നെസ്ലെ എന്നിവ 1-3 ശതമാനം തകര്‍ച്ച നേരിടുന്നു.

X
Top