ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

താഴ്ച വരിച്ച് സൂചികകള്‍

മുംബൈ: ഇന്‍ട്രാഡേ നേട്ടങ്ങള്‍ തിരുത്തി വിപണി താഴ്ച വരിച്ചു. സെന്‍സെക്‌സ് 97.20 പോയിന്റ് (0.16%) ഇടിവില്‍ 59148.78 ലും നിഫ്റ്റി 27.70 പോയിന്റ് (0.16%) കുറഞ്ഞ് 17638.10 ത്തിലുമാണ് വ്യാപാരത്തിലുള്ളത്. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി, മാരുതി സുസുക്കി, എല്‍ ആന്‍ഡ് ടി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ ബിഎസ്ഇയില്‍ നേട്ടത്തിലായപ്പോള്‍ കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ്‌ലെ ഇന്ത്യ, വിപ്രോ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഡോ. റെഡ്ഡീസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് എന്നിവ നഷ്ടം നേരിടുന്നു.

മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ബാങ്ക്, എഫ്എസിജി, ഐടി, മെറ്റല്‍, റിയാലിറ്റി ഒഴിച്ചുള്ള സൂചികകള്‍ നഷ്ടത്തിലാണ്. ഒരു ശതമാനത്തിലേറെ ഉയര്‍ന്ന ഊര്‍ജ്ജ മേഖലയാണ് മികച്ചു നില്‍ക്കുന്നത്. തൊഴില്‍ ദിന അവധിയായതിനാല്‍ യുഎസ് സ്‌റ്റോക്ക് മാര്‍ക്കറ്റ് ഇന്നലെ പ്രവര്‍ത്തിച്ചില്ല.

യൂറോപ്യന്‍ സൂചികകള്‍ കൂപ്പുകുത്തിയപ്പോള്‍ ഏഷ്യപസഫിക്ക് ഓഹരികള്‍ സമ്മിശ്രമപ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

X
Top