ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

താഴ്ച വരിച്ച് ബെഞ്ച് മാര്‍ക്ക് സൂചികകള്‍

മുംബൈ: ബുധനാഴ്ച ആദ്യ സെഷനില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ താഴ്ച വരിച്ചു. സെന്‍സെക്‌സ് 160.27 പോയിന്റ് അഥവാ 0.27 ശതമാനംകുറവില്‍ 58871.03 ലും നിഫ്റ്റി 43.40 പോയിന്റ് അഥവാ 0.25 ശതമാനം ഇടിവ് നേരിട്ട് 17534.10 ത്തിലുമാണ് വ്യാപാരം തുടരുന്നത്. 1875 ഓഹരികള്‍ മുന്നേറുമ്പോള്‍ 907 ഓഹരി വിലകളില്‍ മാറ്റമില്ല.

128 ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു. നിഫ്റ്റിയില്‍ ഒഎന്‍ജിസി, ഇന്‍ഡസ്ഇന്‍ഡ്ബാങ്ക്, അപ്പോളോ ഹോസ്പിറ്റല്‍, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി ലൈഫ് എന്നിവ മുന്നേറുമ്പോള്‍ അദാനി പോര്‍ട്ട്‌സ്, നെസ്ലെ, ടൈറ്റന്‍, ഏഷ്യന്‍ പെയ്ന്റ്‌സ്, ഡിവിസ് ലാബ്‌സ് എന്നിവ നഷ്ടം നേരിടുകയാണ്. അതേസമയം ബിഎസ്ഇയില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എന്‍ടിപിസി, സണ്‍ ഫാര്‍മ, റിലയന്‍സ്, പവര്‍ഗ്രിഡ് കോര്‍പ്പേറേഷന്‍ എന്നിവയാണ് നേട്ടത്തില്‍. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്ലെ, ടിസിഎസ്, ടൈറ്റന്‍,ഏഷ്യന്‍ പെയ്ന്റ്‌സ് എന്നിവ തിരിച്ചടി നേരിടുന്നു.

മേഖലകളില്‍ റിയാലിറ്റി 1.5 ശതമാനം ഉയരത്തിലെത്തി. അതേസമയം ഊര്‍ജ്ജം, ഐടി സ്റ്റോക്കുകളില്‍ വില്‍പന സമ്മര്‍ദ്ദം അനുഭവപ്പെടുന്നു.

X
Top