ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

കനത്ത ഇടിവ് നേരിട്ട് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച രാവിലെ കനത്ത നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 889.78 പോയിന്റ് അഥവാ 1.53 ശതമാനം ഇടിവില്‍ 57209.14 ലെവലിലും നിഫ്റ്റി 292.80 പോയിന്റ് അഥവാ 1.69 ശതമാനം ഇടിവില്‍ 17034.50 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 419 ഓഹരികള്‍ മുന്നേറുമ്പോള്‍ 2666 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

97 എണ്ണത്തിന്റെ വിലയില്‍ മാറ്റമില്ല. എല്ലാ മേഖലകളും താഴ്ച വരിച്ച ദിവസമാണ് ഇത്. അതില്‍ തന്നെ വാഹനം, ഊര്‍ജ്ജം, റിയാലിറ്റി, ലോഹം എന്നിവ 3-4 ശതമാനം തകര്‍ച്ച നേരിടുകയാണ്.

നിഫ്റ്റി മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകളും ദുര്‍ബലമായി. ടൈറ്റന്‍, ബജാജ് ഓട്ടോ, എല്‍ഐസി, അപ്പോളോ പോസ്പിറ്റല്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, കോടക് ബാങ്ക്, എസ്ബിഐ, ബജാജ് ഫിന്‍സര്‍വ്,ഐടിസി, വിപ്രോ, ആക്‌സിസ് ബാങ്ക്, മാരുതി,എല്‍ടി, അള്‍ട്രാടെക്, ഡിമാര്‍ട്ട് എന്നിവ നേരിട്ട ഇടിവ് 1-4.5 ശതമാനം വരെയാണ്.

ചൈന എ50, എസ്സെഡ്എസ്ഇ എന്നിവയൊഴികെയുള്ള എല്ലാ ആഗോള സൂചികകളും പിന്‍വലിഞ്ഞു.

X
Top