വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 212.88 പോയിന്റ് അഥവാ 0.36 ശതമാനം ഉയര്‍ന്ന് 59,756.84 ലും നിഫ്റ്റി 80.70 പോയിന്റ് അഥവാ 0.46 ശതമാനം ഉയര്‍ന്ന് 17,737 ലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. മൊത്തം 1770 ഓഹരികളാണ് മുന്നേറിയത്. 1548 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

125 എണ്ണത്തിന്റെ വിലകളില്‍ മാറ്റമുണ്ടായില്ല. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്ട്‌സ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ തുടങ്ങിയഓഹരികള്‍ നേട്ടത്തിലായപ്പോള്‍ ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, നെസ്ലെ ഇന്ത്യ തുടങ്ങിയവയാണ് നഷ്ടം നേരിട്ടത്.
ലോഹം, ഊര്‍ജ്ജം, റിയാലിറ്റി മേഖലകള്‍ 2-3 ശതമാനം ഉയര്‍ന്നു.

ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ 0.4 ശതമാനത്തിന്റെ നേട്ടമാണ് കൈവരിച്ചത്. ദുര്‍ബലമായ ആഗോള വിപണികളും എണ്ണവില വര്‍ദ്ധനവും ആഭ്യന്തര വിപണിയുടെ പ്രകടനത്തെ ബാധിക്കുന്നതായി ജിയോജിത്ത് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു. പ്രമുഖ ഐടി കമ്പനികളുടെ മോശം സെപ്തംബര്‍ പാദ ഫലങ്ങള്‍ യു.എസ് വിപണില്‍ വില്‍പന സമ്മര്‍ദ്ദമുണ്ടാക്കി.

യൂറോപ്യന്‍ കേന്ദ്രബാങ്ക് 75 ബിപിഎസ് നിരക്ക് വര്‍ദ്ധനയ്ക്ക് ഒരുങ്ങുകയും ചെയ്യുന്നു.

X
Top