രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

വിപണി നേട്ടത്തില്‍, 17000 മറികടന്ന് നിഫ്റ്റി

മുംബൈ: ബുധനാഴ്ച തുടക്കത്തില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 199.28 പോയിന്റ് അഥവാ 0.35 ശതമാനം ഉയര്‍ന്ന് 57813 ലെവലിലും നിഫ്റ്റി 66.70 അഥവാ 0.39 ശതമാനം ഉയര്‍ന്ന് 17018.40 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1990 ഓഹരികള്‍ മുന്നേറുമ്പോള്‍ 893 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

91 എണ്ണത്തിന്റെ വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്,ഐഷര്‍ മോട്ടോഴ്‌സ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഹീറോ മോട്ടോകോര്‍പ്,ബജാജ് ഫിനാന്‍സ്,അള്‍ട്രാസിമന്റ്,ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് മികച്ച നേട്ടം കൊയ്യുന്നത്. യുപിഎല്‍,റിലയന്‍സ്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ഏഷ്യന്‍ പെയിന്റ്,ടാറ്റ സ്റ്റീല്‍,സിപ്ല നഷ്ടത്തിലാണ്.

മേഖലകളെല്ലാം നേട്ടം കുറിക്കുമ്പോള്‍ വാഹനവും കാപിറ്റല്‍ ഗുഡ്‌സും ഒരു ശതമാനത്തോളം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.68 ശതമാനവും, 0.83 ശതമാനവുമാണ് മുന്നിട്ടുനില്‍ക്കുന്നത്.

മാര്‍ച്ച് ഡെറിവേറ്റീവ് കരാറുകള്‍ കാലഹരണപ്പെടുന്നതിനാല്‍ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുമെന്ന് മേത്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ പറഞ്ഞു. വിദേശ നിക്ഷേപകര്‍ ചൊവ്വാഴ്ച 1531 കോടി രൂപയുടെ അറ്റ നിക്ഷേപം നടത്തി. ഇത് പോസിറ്റീവ് കാര്യമാണ്.

16827 ന് താഴെ നിഫ്റ്റി ദൗര്‍ബല്യം നേരിടും. 17221 ലെവലിന് മുകളിലായിരിക്കും ബുള്ളിഷ് ട്രെന്‍ഡ്.

X
Top